റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്തെ വിവിധ പ്രവിശ്യകള്‍. പ്രഥമ സ്ഥാപക ദിനം ഫെബ്രുവരി 22ന് ആണ് ആചരിക്കുന്നത്. തലസ്ഥാനമായ റിയാ്വില്‍ ദ ബിഗിനിംഗ് മാര്‍ച്ച് എന്ന പേരില്‍ സാംസ്‌കാരിക ജാഥ നടക്കും. 3500 കലാകാരന്‍മാര്‍ ജാഥയില്‍ പങ്കെടുക്കും. രാജ്യത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന പെയിന്റിംഗുകളുടെ പ്രദര്‍ശനം, കലാപരിപാടികള്‍, ദേശഭക്തി ഗാനങ്ങള്‍ എന്നിവയും അരങ്ങേറും. റിയാദ് വാദി നമറില്‍ രണ്ടു കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള കലാ ജാഥ വൈകുന്നേരം 6 മുതല്‍ 9.30 വരെ അരങ്ങേറും.
‘ഞങ്ങളുടെ പ്രതാപ ദിനം’ എന്ന പ്രമേയത്തില്‍ ജിദ്ദയില്‍ ദ്വിദിന ആഘോഷ പരിപാിെകളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി അരങ്ങേറുക. ഇതിന്റെ ഭാഗമായി നഗരം മോടിപിടിപ്പിക്കുകയും അലങ്കാരവും കമാനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.