Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

സഹകരണവും വികസനവും: അറബ്-ചൈന ഉച്ചകോടി റിയാദില്‍

റിയാദ്: അറബ്-ചൈന ഉച്ചകോടിക്ക് റിയാദില്‍ നടക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അറബ് രാജ്യങ്ങളില്‍ നിന്നുളള നേതാക്കള്‍ റിയാദില്‍ എത്തി.

സഹകരണം, വികസനം എന്നിവയാണ് അറബ്-ചൈന ഉച്ചകോടിയുടെ അജണ്ട. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയുടെ നേതൃത്വത്തിലുളള ആദ്യ സംഘത്തെ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്ത്തും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും റിയാദില്‍ എത്തിയിട്ടുണ്ട്

അറബ്-ചൈന ഉച്ചകോടി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് അബുല്‍ ഗെയ്ത്ത് പറഞ്ഞു. അറബ്, ചൈനീസ് ചേരിയുടെ രാഷ്ട്രീയ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതാകും ഉച്ചകോടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുവൈത്ത് കിരീടാവകാശി മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, സുഡാന്‍, ഇറാഖ് ഭരണാധികാരികള്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തി. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ അറബ് രാജ്യങ്ങളില്‍ നിന്നുളള ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കും

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top