Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

സൗദി-ചൈന സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ്

റിയാദ്: സൗദി-ചൈന ഉഭയ കക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് കരാര്‍ ഒപ്പുവെച്ചു. ഉഭയകക്ഷി സഹകരണം മുഴുവന്‍ മേഖലകളിലും വ്യാപിപ്പിക്കുന്നതിനാണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണത്തലവന്‍മാര്‍ സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് കരാര്‍ ഒപ്പുവെച്ചത്. റിയാദ് അല്‍ യമാമാ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ഇതിന് പുറമെ ചൈനീസ് പ്രസിഡന്റ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആറു കരാറുകളും ഒപ്പുവെച്ചു. സൗദി വിഷന്‍ 2030 – ചൈന ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് സമന്വയ കരാര്‍, ഹൈഡ്രജന്‍ എനര്‍ജി സഹകരണ ധാരണാപത്രം, നീതിന്യായ സഹകരണ കരാര്‍, ചൈനീസ് ഭാഷാ പഠന സഹകരണ ധാരണാ പത്രം, നേരിട്ടുളള നിക്ഷേപം, ഭവന മന്ത്രാലയത്തിന്റെ വിവിധ പദ്ധതികള്‍ക്കുളള സഹകരണം എന്നിവയാണ് ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലെയും വകുപ്പ് മന്ത്രിമാരാണ് കരാറുകളില്‍ ഒപ്പുവെച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top