
റിയാദ്: ഫാല്‍ക്കന്‍ പറവകളുടെ അന്താരാഷ്ട്ര ലേലം സൗദിയില്‍ ആരംഭിച്ചു. സൗദി ഫാല്‍ക്കണ്‍ ക്ലബ് ആണ് വിവിധ രാജ്യങ്ങളില്‍ നിന്നുളള ഫാല്‍ക്കന്‍ വളര്‍ത്തുകാരെ പങ്കെടുപ്പിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന ലേലം സംഘടിപ്പിക്കുന്നത്.

പ്രാപ്പിടിയന്‍ പക്ഷി അഥവാ ഫാല്‍ക്കന്‍ പറവകള്‍ അറബികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഫാല്‍ക്കന്‍ പക്ഷികളെ ഉപയോഗിച്ച് മരുഭൂമിയില്‍ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് അറബികള്‍ക്ക് ഹരമാണ്. അതുകൊണ്ടുതന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു നിരവദിയാളുകളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. റിയാദ് മല്‍ഹമിലെ ഫാല്‍ക്കണ്‍ ക്ലബ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആദ്യ ദിവസം 2.21 ലക്ഷം റിയാലിന്റെ ഫാല്‍ക്കണുകളെയാണ് ലേലത്തില്‍ വിറ്റത്.
ലോകമെമ്പാടുമുള്ള മികച്ച ഫാല്‍ക്കണ്‍ വളര്‍ത്തുകാരുടെ അനുഭവങ്ങള്‍ രാജ്യത്തിന് പരിചയപ്പെടുത്തുന്നതിനും പുതിയ ബിസിനസ്സ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് ലേലം സംഘടിപ്പിച്ചിട്ടുളളതെന്ന് ഫാല്‍ക്കണ്‍ ക്ലബ് സിഇഒ ഹുസ്സാം ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഫ്രാന്‍സ്, അമേരിക്ക, ജര്‍മനി, സ്‌പെയിന്‍, ഐര്‍ലന്റ്, കാനഡ, ഇറ്റലി, പോളണ്ട്, റഷ്യ, യുകെ, ഓസ്ട്രിയ, പോളണ്ട് തുടങ്ങി 12 രാജ്യങ്ങളില്‍ നിന്നുളള വിവിധയിനം ഫാല്‍ക്കനുകളുടെ ലേലമാണ് നടക്കുന്നത്. സെപ്തംബര്‍ 5 വരെ എല്ലാ ദിവസവും രാത്രി ലേലം അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.