
മക്ക: ബയോ സയന്‍സ് ഇമ്മ്യൂണോ പത്തോളജിയില്‍ പി.എച്.ഡി നേടിയ എസ് സുജിതയെ മക്ക ഐഎംസിസി അഭിനന്ദിച്ചു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്നാണ് പിഎച്ഡി നേടിയത്. ആലപ്പുഴ മുല്ലാത്തു വാര്‍ഡില്‍ ചക്കാലയില്‍ മുഹമ്മദ് സാലിയുടെയും റഷീദാ സാലിയുടെയും മകളാണ്.

ഭോപ്പാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സയന്‍സ് എഡ്യൂകേഷന്‍ ആന്റ് റിസര്‍ചില്‍ (ഐസര്‍) നിന്ന് ബിസ്-എംസ് ഇരട്ട ബിരുദം രണ്ടാം റാങ്കോടെ ഇന്റഗ്രേറ്റഡ് എംഎസ്‌സി നേടി. മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്, ഇന്‍സ്‌പെയര്‍ ഫെലോഷിപ്, അക്ഷയ ട്രസ്റ്റ് സ്‌കോളര്‍ഷിപ്, പി എം ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 73-ാം റാങ്കും നേടിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.