Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

സൗദിയില്‍ കാറ്റാടി പ്ലാന്റ്; 70,000 വീടുകളില്‍ വൈദ്യുതി എത്തിക്കും

റിയാദ്: സൗദി അറേബ്യയില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. 400 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുളള ബൃഹത്‌വൈദ്യുത പഌന്റ് ആണ് സ്ഥാപിക്കുന്നത്.

വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അല്‍ ജൗഫിലെ ദൂമത് അല്‍ ജന്തലിലാണ് കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിന്‍ഡ് എനര്‍ജി പഌന്റാണ് വിഭാവന ചെയ്തിട്ടുളളതെന്ന് ഊനജ്ജ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി പ്രകാം 50 ശതമാനം വൈദ്യുതി പ്രകൃതിയിലെ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നു കണ്ടെത്തും. ഇതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കുന്ന പഌന്റില്‍ 70,000 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി ഉത്പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.

ഊര്‍ജ്ജ മന്ത്രാലയത്തിന്റെ വികസന കാര്യാലയവും മസ്ദര്‍ കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 500 ദശലക്ഷം റിയാലാണ് നിര്‍മാണ ചെലവ്. സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ പവര്‍ പ്രൊക്യൂര്‍മെന്റ് കമ്പനി 20 വര്‍ഷം വൈദ്യുതി വാങ്ങുന്നതിന് കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top