Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

അനില്‍ കുമാര്‍ കരുമാട്ടിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ എമ്പസി ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ കരുമാട്ടിലിന് റിയാദ് ചെമ്മാട് പ്രവാസി കൂട്ടാഴ്മ യാത്ര അയപ്പ് നല്‍കി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സി.പി. മുസ്ഥഫ അധ്യക്ഷത വഹിച്ചു. യോഗം ഇബ്രാഹീം സുബ്ഹാന്‍ ഉദ്ഘാടനം ചൈതു. അഷ്‌റഫ് വേങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, കെബീര്‍ എടപ്പാള്‍, മജീദ് പരപ്പനങ്ങാടി തുടങ്ങിയവരേ ചടങ്ങില്‍ ആദരിച്ചു.

അനില്‍ കുമാറിനുള്ള ഉപഹാരം ഇബ്രാഹീം സുബ്ഹാനും സിദ്ദീഖ് തുവ്വൂരിന് സിദ്ദീഖ് കല്ലുപറമ്പനും സമ്മാനിച്ചു. മജീദ് പരപ്പനങ്ങാടിക്ക്, എം ടി അത്തീക് റഹ്മാനും, കെ ബീര്‍ എടപ്പാളിന് സിപി അലിയും ഉപഹാരം കൈമാറി. റിയാദ് ഒഐസിസി ജന: സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, യു മുസ്ഥഫ എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് കല്ലു പറമ്പന്‍ സ്വാഗതവും സി.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top