നിഖില സമീര്‍ | കവിത

‘ജമ്മു’
ഒറ്റപ്പെടലിന്റെ
രണ്ട് വര്‍ഷങ്ങള്‍!
ഒറ്റപ്പെടലിന്‍
ഭീതിത രൂപമാരും
ഓര്‍ക്കുന്നേയില്ലല്ലോ !
ലോകമൊന്നാകെ
ഇപ്പോള്‍ ഒറ്റപ്പെടല്‍
രുചിക്കുന്നുണ്ട് !
പലയോമനപ്പേരില്‍ !!
കണ്ണീരിലും
രക്തത്തിലും
കടലിലും
‘ഉപ്പാണത്രേ ‘
മാനവരക്തത്തിനു
ഒരേ നിറവും !!!
ഒരുമിച്ചിരുന്ന്
മനുഷ്യരായ്
ശ്വസിക്കാനായെങ്കില്‍ .!
കരുണയാല്‍
സ്‌നേഹപ്പെടണം
കൊടുത്ത് നേടണം !
സര്‍വ്വവും ഒന്നെന്ന
അനുഭൂതിയറിയണം !
വരും തലമുറ
ഉള്‍സുഗന്ധമറിയട്ടെ !
ഉള്ളിന്നുള്ളിലാണ്
ദിവ്യചൈതന്യമെന്നറിയട്ടെ !
ഹൃത്തോട് ഹൃത്ത്
കൊരുത്തവിടവര്‍
സ്‌നേഹോന്മാദമറിയട്ടെ !
മാനവികത കൊണ്ടാടപ്പെടട്ടെ !!
.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
