റിയാദ്: കാലത്തിന്റെ കാവലാളാകാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നു മുസ്‌ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. പ്രവാസികളുടെ ജീവല്‍പ്രധാനമായ വിഷയങ്ങളില്‍ സമര്‍പ്പണബോധത്തോടെ ഇടപെടുന്ന സൗദി കെഎംസിസിയുടെ കരുത്തുറ്റ പദ്ധതിയാണ് സുരക്ഷാ പദ്ധതി. കൂടുതല്‍ പ്രവാസികളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കാനും അവരെ ചേര്‍ത്തുനിര്‍ത്തി ആപല്‍ഘട്ടങ്ങളില്‍ കൈത്താങ്ങാകാനും സാധിക്കണം. സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃകയാണ് സാമൂഹ്യ സുരക്ഷാ പദ്ധതി. ഇതുവഴി സൗദിയിലെ പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷയായി മാറിയ കെഎംസിസി ഇനിയും നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ദിശാബോധം നല്‍കി മുന്നേറണമെന്നും തങ്ങള്‍ പറഞ്ഞു.
കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളുടെ വിര്‍ച്വല്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, സെക്രട്ടറി പ്രൊഫ. ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം എല്‍ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെഎംസിസി നാഷണല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ് കുട്ടി ചര്‍ച്ചക്ക് തുടക്കം കുറിച്ചു. കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള, നിസാം മമ്പാട്, വി കെ മുഹമ്മദ്, ഷറഫുദ്ദീന്‍ കന്നേറ്റി, കരീം താമരശ്ശേരി, സൈദ് മൂന്നിയൂര്‍, സുലൈമാന്‍ മാളിയേക്കല്‍, മുഹമ്മദ് സാലി നാലകത്ത്, ലത്തീഫ് തച്ചംപൊയില്‍, ഉസ്മാനലി പാലത്തിങ്ങല്‍, ബഷീര്‍ മൂന്നിയൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, നാസര്‍ വെളിയങ്കോട്, ഫൈസല്‍ ബാബു, ബഷീര്‍ മാള, സമദ് പട്ടനില്‍, സൈദ് അരീക്കര, സമദ് ആഞ്ഞിലങ്ങാടി, നാസര്‍ എടവണ്ണക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും സെക്രട്ടറി ഹാരിസ് കല്ലായി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.