ജിസാന്‍ എയര്‍പോര്‍ട്ട് പരിധിയില്‍ ഹൂതികളുടെ ഡ്രോണ്‍
റിയാദ്: തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജിസാനിലെ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വ്യോമ സേന ആകാശത്ത് തകര്‍ത്തതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇറാന്‍ പിന്തുണയോടെ യമനില്‍ നിന്നു ഹൂതി ഭീകരവാദികളാണ് ഡ്രോണ്‍ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചതെന്ന് സഖ്യ സേന വക്തമാക്കി. വ്യാഴം പുലര്‍ച്ചെയാണ് കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ട് പരിധിയില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്നാണ് ഡ്രോണ്‍ […]














