മലയാളം മിഷന്‍ റിയാദ് മേഖല ഉദ്ഘാടനം ഡിസംബര്‍ 13ന്
നിഖില സമീര്‍ റിയാദ്: മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ റിയാദിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മേഖലാ തല ഉദ്ഘാടനം ഡിസംബര്‍ 13ന് നടക്കും. വൈകുന്നേരം 6ന് ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മലയാളം മിഷന്‍ ദമാം മേഖല കോ ഓര്‍ഡിനേറ്റര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് മലയാളം മിഷന്‍. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് ലക്ഷ്യം. മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് […]














