Sauditimesonline

icf
ഐസിഎഫ് 'എഡ്‌ഗ്ലോ 2026' വിദ്യാഭ്യാസ പുരസ്‌കാര വിതരണം നാളെ

മൃതദേഹങ്ങള്‍ക്കു വിലക്ക്; കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: കേളി

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നത് വിലക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേളി കലാസാംസ്‌കാരിക വേദി. കോവിഡ് ബാധ ഇല്ലാത്ത മൃതദേഹം എത്തിക്കുന്നതിനും കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നു കേളി സെക്രട്ടറിയേറ്റ് പ്രതിഷേധക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമാനസര്‍വ്വീസുകളെല്ലാം റദ്ദാക്കിയതോടെ നിരവധി പേര്‍ ഗള്‍ഫില്‍ ദുരിതമനുഭവിക്കുകയാണ്. അങ്ങനെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിരന്തര അഭ്യര്‍ത്ഥന ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും സ്വന്തം ജനതയുടെ മൃതദേഹത്തോട് പോലും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും കേളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top