നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ മടക്കി കൊണ്ടുവരാനുളള പ്രാഥമിക നടപടികളുമായി നോര്‍ക്ക റൂട്‌സ്. കേന്ദ്ര സര്‍ക്കാരുമായി സംസ്സ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത് എന്നാണ് വിവരം. ഇതിന്റെ ഭാഗമായി മുന്‍ഗ
ണനാ പട്ടിക തയ്യാറാക്കുന്നതിനുളള രജിസ്‌ട്രേഷന്‍ നോര്‍ക്ക റൂട്‌സ് ഉടന്‍ ആരംഭിക്കും. ഏപ്രില്‍ 25 അര്‍ധ രാത്രി മുതല്‍ https://www.norkaroots.org/ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുളള ലിങ്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്. നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വിസിറ്റിംഗ് വിസയില്‍ കാലാവധി കഴിഞ്ഞ് വിദേശത്ത് കഴിയുന്നവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കി വിസാ കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികള്‍, ജയില്‍മോചിതരായവര്‍, മറ്റുളളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിക്കുന്നവരെ കണ്ടെത്തി അവരെയാണ് ആദ്യം കൊണ്ടുവരിക. മെയ് 3ന് ഇന്ത്യയില്‍ ലോക് ഡൗണ്‍ ഭാഗികമായി പിന്‍ വലിച്ചാല്‍ തെരഞ്ഞെടുക്കുന്ന വിമാനത്താവളങ്ങളിലേക്ക് അന്താരാഷ് വിമാന സര്‍വീസിന് അനുമതി നല്‍കും. വിദേശങ്ങളില്‍ നിന്നു ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതി. ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികളും ആരാഞ്ഞിട്ടുണ്ട്. വിദേശ മലയാളികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നുളള ആദ്യ വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കൊവിഡ് ബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് വിമാന യാത്രക്ക് അവസരം ഒരുക്കുന്നത്. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. എന്നാല്‍ ഈ നിബന്ധന പ്രായോഗികമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ രാജ്യത്തെയും കൊവിഡ് പ്രതിരോധ പ്രോട്ടോ കോള്‍ പ്രകാരം രോഗ ലക്ഷണ മില്ലാത്തവരെ പരിശോധനക്ക് വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് നിബന്ധന എങ്ങനെ പരിഹരിക്കും എന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.