Sauditimesonline

edu
ദേശീയ വിദ്യാഭ്യാസ നയം: ആശങ്കകള്‍ ചര്‍ച്ച ചെയ്തു പ്രവാസി സംഗമം

Saudi News

Damam, gulf, Jeddah

നിക്ഷേപ അവസരങ്ങള്‍ ചര്‍ച്ച ചെയ്തു കേരള ബിസിനസ് ഫോറം

റിയാദ്: സൗദിയിലെ മലയാളി സംരംഭകരുടെ കൂട്ടായ്മ കേരള ബിസിനസ് ഫോറം (കെ.ബി.എഫ് ഇന്റര്‍നാഷണല്‍) ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടത്തിയ പരിപാടി മുന്‍ ചെയര്‍മാന്‍ സൂരജ് പാണയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ അധ്യക്ഷത വഹിച്ചു. ഫഌരിയ ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. റീട്ടെയില്‍ രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം ഫഌരിയ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുനു സുന്ദരന്‍ അവതരിപ്പിച്ചു. നിലവിലെ സാധ്യതക മനസ്സിലാക്കി വേണം ബിസിനസ്സ് […]

Damam, gulf, Jeddah

ഇന്ത്യന്‍ എംബസ്സി-സഫ മക്ക സൗജന്യ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ റിയാദിലെ ന്യൂ സനയ്യ ലേബര്‍ ക്യാമ്പില്‍ സഫ മക്ക പോളിക്ലിനിക് ഹാര സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൃത്യമായ ചികിത്സ ലഭിക്കാതെ ബുദ്ധുമുട്ടുന്ന മൂന്നൂറ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റുകള്‍, വൈദ്യ പരിശോധന, ഔഷധം ഉള്‍പ്പടെ മുഴുവന്‍ മെഡിക്കല്‍ സേവനങ്ങളും ലഭ്യമാക്കി. മാസങ്ങളായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ കാലാവധിയുള്ള ഇഖാമയോ ഇല്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ എംബസ്സി കമ്യൂണിറ്റി വെല്‍ഫെയര്‍ വിംഗ് സഫ മക്കയുടെ സഹായത്തോടെ മെഡിക്കല്‍ ക്യാമ്പ്

Damam, gulf, Jeddah, Riyad

റിയാദ് ഒ.ഐ.സി.സി വാര്‍ഷികം; മാപ്പിളപ്പാട്ട് മത്സരം അരങ്ങേറി

റിയാദ്: ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മററി ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമഫോണ്‍ പാട്ടുത്സവവും മാപ്പിളപ്പാട്ട് മത്സരവും അരങ്ങേറി. ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ തുടക്കം കൂടിയായിരുന്നു തനത് മാപ്പിളപാട്ടുകള്‍ വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ നടന്ന മത്സരം. രണ്ടു വിഭാഗങ്ങളിലായി 30 മത്സരാര്‍ഥികള്‍ മാറ്റുരച്ചു. അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയും പതിനാറുമുതല്‍ മുകളിലുള്ളവരുടെയും മത്സരങ്ങളസരങ്ങള്‍ ആണ് നടന്നത്. ജൂനിയര്‍ വിഭാഗത്തില്‍ മെല്‍വിന്‍ ഒന്നാം സ്ഥാനവും ദേവിക രണ്ടാംസ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ തല്‍ഹ റഷീദ് ഒന്നാം സ്ഥാനവും മിന്‍സിയ സുലൈമാന്‍

Damam, gulf, Jeddah, Riyad

റിയാദ് ഐ ഒ സി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

റിയാദ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഓ സി) റിയാദ് സെന്‍ട്രല്‍ കമ്മറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ബത്ത്ഹ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ ഓ സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സദ്ദീഖ് കല്ലുപറമ്പന്‍ ആമുഖ പ്രഭാഷണം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കടുത്തു. ഫസല്‍ റഹ്മാന്‍ (കര്‍ണാടക) മുഖ്യ പ്രഭാഷണം നടത്തി. അഞ്ജല ഷമീം (ബീഹാര്‍) ഭരണ ഘടനാ സംരക്ഷണ

Damam, gulf, Jeddah, Riyad

അല്‍ റയാനില്‍ ഗൈനക്കോളജിസ്റ്റ് ഡോ. ഷമിം സുല്‍ത്താന ചാര്‍ജ്ജെടുത്തു

റിയാദ്: ബത്ഹ അല്‍ റയാന്‍ പൊളിക്ലിനിക്കില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. ഷമിം സുല്‍ത്താന ചുമതലയേറ്റു. എം ബി ബി എസ് കഴിഞ്ഞ് ഒബ്‌സ്ട്രക്റ്റിക്‌സ് ആന്റ് ഗൈനക്കോളജിയില്‍ എംഡി ബിരുദം നേടിയ ഡോ. ഷമിം തമിഴ്‌നാട് സ്വദേശിനിയാണ്. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളും ഹിന്ദിയും കൈകാര്യം ചെയ്യുന്നതിനാല്‍ പ്രവാസി ഇന്ത്യക്കാരുടെ ഇടയില്‍ സുപരിചിതയാണ് ഡോ. ഷമിം. ഗര്‍ഭകാല പരിചരണത്തിലും പ്രസവ ചികിത്സയിലും ഇന്ത്യയിലും സൗദിയിലും ദീര്‍ഘകാല സേവന പരിചയമുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുളള അല്‍ ബാഹ ബെല്‍ജുറൈശി

Damam, gulf, Jeddah, Riyad

സമുദ്ര പഹെര്‍ദാര്‍: മലിനീകരണ നിയന്ത്രണ കപ്പല്‍ ദമ്മാമില്‍

ദമ്മാം: ഇന്ത്യ-സൗദി ഉഭയകക്ഷി പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിന് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഐസിജിഎസ് സമുദ്ര പഹെര്‍ദാര്‍ കപ്പല്‍ ദമ്മാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് എത്തി. കപ്പലില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ക്ഷണിക്കപ്പെട്ട അതിഥികക്ക് സ്വീകരണവും ഒരുക്കി. ഇരു രാജ്യങ്ങളിലെയും ഭരണ നേതൃത്വം നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിലൂടെ നേടിയെടുത്ത സഹകരണത്തിന്റെ പ്രാധാന്യം അംബാസഡര്‍ ഡോ. ഔസാഫ് സയീദ് കപ്പലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എടുത്തുപറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ

Damam, gulf, Jeddah, Riyad

ഗാന്ധി രക്തസാക്ഷി ദിനം ‘രാഷ്ട്ര പുനരര്‍പ്പണ ദിന’മായി ഓ.ഐ.സി.സി. ആചരിച്ചു

റിയാദ്: രാഷ്ട്രപിതാവ് മഹാത്മജിയുടെ എഴുപത്തി രണ്ടാമത് രക്തസാക്ഷി ദിനം രാഷ്ട്ര പുനരര്‍പ്പണ ദിനമായി ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആചരിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യം വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യവും മതേതരത്വവും മുറുകെ പിടിച്ചു മുന്നോട്ടു പോകുവാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്നു സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിപരീതമായ സംഭവങ്ങളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ഇത് കരുതിയിരിക്കണം. ഗാന്ധി ഘാതകരെ യാതൊരു മടിയും കൂടാതെ ന്യായികരിക്കുവാന്‍ ഉത്തരവാദപെട്ടവര്‍

Damam, gulf, Jeddah, Riyad

കോര്‍ണിഷ് സോക്കര്‍ വെറ്ററന്‍സ് ഫുട്‌ബോള്‍ മേളക്ക് തുടക്കം

അല്‍ കോബാര്‍: കോര്‍ണിഷ് സോക്കര്‍ ക്ലബ് റിദ കെം യുനൈറ്റഡ് ട്രേഡിങ്ങ് വിന്നേഴ്‌സ് ട്രോഫിക്കുവേണ്ടിയും ഫര്‍ഹാ ഇന്റര്‍നാഷണല്‍ റണ്ണേര്‍സ് ട്രോഫിക്കുവേണ്ടിയും സംഘടിപ്പിക്കുന്ന നാലാമത് പ്ലസ് 40 ഫുട്‌ബോള്‍ മേളക്ക് ഖോബാറിലെ അല്‍ ഗൊസൈബി ഗ്രൗണ്ടില്‍ തുടക്കം. ടൂര്‍ണമെന്റിന്റെ കിക്ക് ഓഫ് റിദ കെമിക്കല്‍സ് കമ്പനി പ്രതിനിധി സമീര്‍ കരമന നിര്‍വ്വഹിച്ചു. പ്ലസ്40 ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ വെല്‍ക്കം 40 യുഎഫ്‌സി, സ്‌പോര്‍ട്ടീവോ അക്കാദമിയുമായി മത്സരിച്ചു ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ടോസിലൂടെ യു എഫ് സി വിജയിച്ചു.

Damam, gulf, Jeddah, Riyad

സൗദിയിലെ മലയാളി കുടുംബങ്ങളിലുളള വിദ്യാര്‍ഥികളും ചൈനയില്‍ കുടുങ്ങി

റിയാദ്: സൗദിയില്‍ പ്രവാസികളായ മലയാളി കുടുംബങ്ങളില്‍ നിന്നു ചൈനയല്‍ മെഡിക്കല്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ നാട്ടിലേക്കു മടങ്ങുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ മടങ്ങുന്നത്. അതേസമയം, വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ചൈനയിലെ 49 മെഡിക്കല്‍ കോളെജുകളിലായി ഏഴായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരില്‍ 45 ശതമാനം മലയാളികളാണെന്നാണ് അനൗദ്യോഗിക കണക്ക്. സൗദിയില്‍ കഴിയുന്ന പ്രവാസി മലയാളി കുടുംബങ്ങളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ ചൈനയില്‍ മെഡിക്കല്‍ പഠനം നടത്തുന്നുണ്ട്. ചൈനീസ് പുതുവത്സരവും ശീതകാല അവധിയും

literature

‘വെയില്‍ വഴികളിലെ ശലഭ സഞ്ചാരങ്ങള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്:സബീന എം സാലിയുടെ ‘വെയില്‍ വഴികളിലെ ശലഭ സഞ്ചാരങ്ങള്‍’ എന്ന കൃതി പ്രകാശനം ചെയ്തു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പരിപാടിയില്‍ കവിയും ഗാനരചയിതവുമായ പി.കെ.ഗോപി പ്രകാശനം നിര്‍വഹിച്ചു. ആദ്യ പ്രതി അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഏറ്റുവാങ്ങി. നജീബ് മൂടാടി പുസ്തക പരിചയം നടത്തി.പി.സി.ഹരീഷ് അധ്യക്ഷത വഹിച്ചു. വിശ്വന്‍ തിരൂര്‍, വിത്സന്‍ സാമുവല്‍, വെള്ളിയോടന്‍ , സംഗീത ജസ്റ്റിന്‍, ബീന എം സാലി എന്നിവര്‍ പ്രസംഗിച്ചു.റിയാദിലേയും കേരളത്തിലേയും കലാകാരന്മാര്‍ അണിനിരന്ന ഇന്‍ഡോ അറബ് ആര്‍ട് ഫെസ്റ്റിവലും അരങ്ങേറി.

Damam, gulf, Jeddah, Riyad

ടാഗോര്‍ ആര്യാടിനു ‘ഇവ’യുടെ യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ജോയിന്റ് സെക്രട്ടറി ടാഗോര്‍ ആര്യാടിനു യാത്രയയപ്പ് നല്‍കി. 31 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ടാഗോറിന് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ഇവ കുടുംബാംഗങ്ങളും സുഹൃത്തുളും സ്‌നേഹോഷ്മളമായ യാത്രയപ്പാണ് ഒരുക്കിയത്. ഇവ ജനറല്‍ ബോഡി യോഗവും നടന്നു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ടാഗോറിന് ഉപഹാരവും സമ്മാനിച്ചു. സാജിദ് മുഹമ്മദ്, ജലീല്‍ ആലപ്പുഴ, ശിഹാബുദ്ദീന്‍, ആന്റണി, സുരേഷ് ആലപ്പുഴ, കുമാര്‍, നിഹാസ് കാക്കാഴം, ഷാഫി,

Damam, gulf, Jeddah, Riyad

സരിഗമ റിയാദിന് പുതിയ സാരഥികള്‍

റിയാദ്: സരിഗമ കലാ സാംസ്‌കാരിക വേദി പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ജോണ്‍സന്‍ മാര്‍ക്കോസ്, ഷാനവാസ് പരീദ് (മുഖ്യ രക്ഷാധികാരികള്‍), ഷിഹാദ് കൊച്ചി (ചെയര്‍മാന്‍), അല്‍ത്താഫ് കോഴിക്കോട് (പ്രസിഡന്റ്), ജാനിസ് പാലമേട് (ജനറല്‍ സെക്രട്ടറി), സന്തോഷ് തോമസ് (ട്രഷറര്‍), കബീര്‍ തലശ്ശേരി (വൈസ് പ്രസിഡന്റ്), അബ്ദുല്‍ മുത്തലിബ് (ജോയിന്‍ സെക്രട്ടറി), ജാദ് പള്ളം, മഷിമാധവന്‍ (കലാ, ംസ്‌കാരിക കണ്‍വീനര്‍മാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Damam, gulf, Jeddah

മലബാര്‍ സമരം ചച്ച ചെയ്തു ചില്ല സര്‍ഗ വേദി

റിയാദ്: ചില്ല സര്‍ഗവേദിയുടെ ജനുവരിയിലെ ‘എന്റെ വായന’യില്‍ മലബാര്‍ സമരത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങള്‍ ചര്‍ച്ച ചെയ്തു. സമരത്തിന്റെ നൂറാം വാര്‍ഷികവേള ഇന്ത്യാചരിത്രത്തിന്റെ ശരിയായ വായന ആവശ്യപ്പെടുന്ന സന്ദര്‍ഭം കൂടിയാണ്. സാമ്രാജ്യത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും ജന്മിത്തത്തില്‍ നിന്നുള്ള മോചനവും ലക്ഷ്യമാക്കിയാണ് പ്രാഥമികമായി മലബാറില്‍ സമരം നടന്നത്. അന്നത്തെ സമരനായകരില്‍ ചിലരെ ബ്രിട്ടീഷുകാര്‍ വധിക്കുകയും മറ്റുള്ളവരെ ആന്‍ഡമാനിലേക്ക് നാടുകടത്തുകയും ചെയ്തു. സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാുകള്‍ കഴിയുമ്പോള്‍ രാജ്യം വീണ്ടും നാടുകടത്തലിന്റെ ഭീഷണിയിലാകുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആശങ്ക പ്രകടിപ്പിച്ചു.

Damam, gulf, Jeddah, Riyad

ഇസ്ലാമിക സംസ്‌കൃതിയുടെ സംഭാവനകള്‍ മറക്കരുത്: റഫീഖ് സക്കരിയ ഫൈസി

റിയാദ്: ഇന്ത്യ മഹാരാജ്യത്തിന് മുസ്ലിങ്ങള്‍ നല്‍കിയ സംസ്‌കാരികവും വൈജ്ഞാനികവുമായ സംഭാവനകള്‍ ഭരണാധികാരികള്‍ മറക്കരുതെന്ന് റഫീഖ് സക്കരിയ ഫൈസി കൂടത്തായ്. റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ്) ദിശ െ്രെതമാസ കാമ്പയിനില്‍ ‘സംസ്‌കാരമാണ് അഭിമാനം, വിശ്വാസമാണ് പ്രതിരോധം’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഇന്ത്യയുടെ എല്ലാ മേഖലകളിലും മുസ്ലീങ്ങളുടെ കയ്യൊപ്പ് കാണാന്‍ സാധിക്കും. ബഹുസ്വരതയെ ഉള്‍ക്കൊള്ളുകയും അവരുടെ കഴിവുകളും വിഭവങ്ങളും രാജ്യ പുരോഗതിക്കായി ഉപയോഗിക്കുകയുമാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. മറിച്ച് ഒരു വിഭാഗം ജനതയെ പുറന്തള്ളുന്നത് രാഷ്ട്രത്തിന്റെ

Scroll to Top