Sauditimesonline

edu
ദേശീയ വിദ്യാഭ്യാസ നയം: ആശങ്കകള്‍ ചര്‍ച്ച ചെയ്തു പ്രവാസി സംഗമം

Saudi News

Damam, gulf, Jeddah, Riyad

കൊയിലാണ്ടി കൂട്ടം അഞ്ചാം വാര്‍ഷികം ഫെബ്രുവരി 7ന്

റിയാദ്: കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഫെബ്രുവരി 7ന് റിയാദിലെ എക്‌സിറ് 18ലുളള നോഫാ ഓഡിറ്റേറിയത്തില്‍ മെഹ്ഫില്‍ സീസണ്‍ 2 എന്ന പേരിലാണ് ആഘോഷം. കാരുണ്യഹസ്തം 2020 പരിപാടിയുടെ ഭാഗമായി ഉച്ചക്ക് 2 മുതല്‍ മെഹന്ദി ഫെസ്റ്റ്, ബിരിയാണി ഫെസ്റ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും. റിയാദില്‍ ആദ്യമായി എത്തുന്ന കോമഡി ഫെസ്റ്റിവല്‍ ഫെയിം കാലിക്കറ്റ് വി ഫോര്‍ യു ടീം അവതരിപ്പിക്കുന്ന കോമഡി സ്‌കിററ് അരങ്ങേറും. ആസിഫ് കാപ്പാട് നയിക്കുന്ന […]

Damam, gulf, Jeddah, Riyad

ഒ.ഐ.സി.സി. നെസ്‌റ്റോ ‘കളര്‍ ഫെസ്റ്റ് ഫെബ്രവരി 7ന്

റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മറ്റിയും നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി അഞ്ചാമത് കളര്‍ ഫെസ്റ്റ് 2020 സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്കുളള ചിത്രരചനാ മത്സരമാണ് കളര്‍ ഫെസ്റ്റ്. അസീസിയ നെസ്‌റ്റോ ട്രെയിന്‍മാളില്‍ (ഗാര്‍ഡാനിയ) ഫെബ്രുവരി 07 ന് വെള്ളി യാഴ്ച്ചയാണ് മത്സരമെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചയ്ക്ക് 1 മുതല്‍ 3.30 വരെ സ്‌പോട്ട് റജിസ്‌ട്രേഷനു സൗകര്യമുണ്ട്. വൈകുന്നേരം 4ന് മത്സരം ആരംഭിക്കും. നാല് വിഭാഗങ്ങളിലാണ് മത്സരം. എല്‍.കെ.ജി. മുതല്‍ ഫസ്റ്റ് സ്റ്റാന്റേഡ് വരെ ഗ്രൂപ്പ് (എ) വിഭാഗത്തിലും

Damam, gulf, Jeddah, Riyad

കേളി മലാസ് ഏരിയ വിന്റര്‍ ക്യാമ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തില്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലെ അബ്ദുള്ള അബു ഉമര്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അംഗം ഗോപിനാഥ് വേങ്ങര, കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര ജോയിന്റ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, മലാസ് രക്ഷാധികാരി കണ്‍വീനര്‍ ഉമ്മര്‍ വി.പി. എന്നിവര്‍

Damam, gulf, Riyad

മുസ്തഫക്ക് കേളി യാത്രയയപ്പ് നല്‍കി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സുലൈ ഏരിയ വെസ്റ്റ് യുണിറ്റ് പ്രസിഡന്റ് മുസ്തഫ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 32 വര്‍ഷമായി സുലൈ മസ്ത്താര്‍ കമ്പിനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുന്ന മുസ്തഫ കോഴിക്കോട് നല്ലളം സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് വൈസ് പ്രസിഡ് തമ്പി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷര്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി അര്‍ഷീദ്, മാറത് യൂണിറ്റ് വൈസ് പ്രസിഡന്റ് ഇസ്മായില്‍, യൂണിറ്റ് അംഗം ജോസ് സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.

Damam, gulf, Jeddah, Riyad

സൗദിയില്‍ സ്‌പോണ്‍ഷര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കാന്‍ ആലോചന

റിയാദ്: സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായം നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍ഷിപ്പിനു പകരം തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള അവകാശങ്ങളും കടമകളും നിര്‍വചിക്കുന്ന തൊഴില്‍ കരാറിലേക്ക് പരിമിതപ്പെടുത്താനാണ് ആലോചിക്കുന്നത്. 1952ല്‍ ആണ് സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായം നിലവില്‍ വന്നത്. വിഷന്‍ 2030ന് പ്രഖ്യാപിച്ചതിനുശേഷം രാജ്യത്ത് നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നത്. അതിനിടെയാണ് സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കാനുളള ചരിത്രപരമായ നീക്കം. തൊഴിലാളികള്‍ക്ക് എക്‌സിറ്റ്, റിന്ററി വിസകള്‍ നേടുന്നതിനും ഫൈനല്‍ എക്‌സിറ്റ് സ്റ്റാമ്പ് ചെയ്യുന്നതിനും തൊഴിലുടമയുടെ നിയന്ത്രണമോ അംഗീകാരമോ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Damam, gulf, Jeddah, Riyad

റിയാദില്‍ മീഡിയാ സിറ്റി: വന്‍കിട കമ്പനികള്‍ കരാര്‍ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന മീഡിയ സിറ്റിയില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതിന് വന്‍കിട നിക്ഷേപകര്‍ കരാറുകള്‍ ഒപ്പുവച്ചു. സാംസ്‌കാരിക വകുപ്പു മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. റിയാദ് ഡിപ്‌ളോമാറ്റിക് ക്വാര്‍റിന്റെ പരിസരത്താണ് മീഡിയാ സിറ്റി ഒരുങ്ങുന്നത്. പ്രസിദ്ധീകരണം, ഫിലിം, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മീഡിയ, പരസ്യങ്ങള്‍, വിദ്യാഭ്യാസം, വെര്‍ച്വല്‍ റിയാലിറ്റി, ഫോട്ടോഗ്രഫി, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമ രംഗത്തെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനാണ് മീഡിയാ സിറ്റി സ്ഥാപിക്കുന്നത്.

Damam, gulf, Jeddah, Riyad

സൗദി വിദ്യാര്‍ഥികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: ചൈനിയില്‍ നിന്നെത്തിയ സൗദി വിദ്യാര്‍ഥികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. വുഹാനില്‍ നിന്നു പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന പത്തു വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ നിരീക്ഷണത്തിനായി ഐസൊലേഷന്‍ റൂമുകളിലാണ് താമസിപ്പച്ചിട്ടുളളത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ല. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവരെ വീണ്ടും പരിശോധനക്ക് വിധേയമാക്കും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദ്യാര്‍ഥികളെ സൗദിയിലെത്തിച്ച വിമാനത്തിലെ ജീവനക്കാരെയും ഐസൊലേഷന്‍ റൂമുകളിലേക്കു മാറ്റി. കൊറോണ വൈറസ്

Damam, gulf, Jeddah, Riyad

ഒ.ഐ.സി.സി മാപ്പിളപ്പാട്ട് മത്സര വിജയികള്‍

റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററി ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മാപ്പിളപ്പാട്ട് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയും പതിനാറു വയസിനു മുകളിലുള്ളവര്‍ക്കും പ്രത്യേകം മത്സരവും നടന്നു. ജൂനിയര്‍ വിഭാഗത്തില്‍ മെല്‍വിന്‍ സോജി ഒന്നാം സ്ഥാനവും ദേവിക ബാബുരാജ് രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ തല്‍ഹ റഷീദ് ഒന്നാം സ്ഥാനവും മിന്‍സിയ സുലൈമാന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സ്വര്‍ണ നാണയങ്ങള്‍ ഫെബ്രുവരി 21ന് നെസ്‌റ്റോ അസീസിയ ട്രയിന്‍ മാള്‍ ഓഡീറേറാറിയത്തില്‍

Damam, gulf, Jeddah

ഡോ. അബ്ദുല്‍ അസീസിന്റെ മാതാവ് അന്തരിച്ചു

റിയാദ്: നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെ ഡോ. അബ്ദുല്‍ അസീസിന്റെ മാതാവ് റിയാദില്‍ മരിച്ചു. ഖദീജ ബീവി ഫാത്വിമ ബീവി (83) ആണ് മരിച്ചത്. അഴീക്കോട് പരേതനായ എം സുബൈര്‍കുഞ്ഞിന്റെ പത്‌നിയാണ്. വാര്‍ദക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. സാമൂഹിക പ്രവര്‍ത്തകനും സുബൈര്‍കുഞ്ഞു ഫൗണ്‌ടേഷന്‍ ചെയര്‍മാനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ‘റിസ’ കണ്‍വീനറുമായ ഡോ. അബ്ദുല്‍ അസീസ് ഏക മകനാണ്. മരുമകള്‍: പി കെ ഫര്‍സാന, ചെറുമക്കള്‍: നൗറിന്‍, സൈന്‍, ഷിഫ, ഹസീന്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി

Damam, gulf, Jeddah, Riyad

കൊല്ലം ഷാഫി നൈറ്റ് ഫെബ്രുവരി 6ന് റിയാദില്‍

റിയാദ്: അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് അണിയിച്ചൊരുക്കുന്ന കൊല്ലം ഷാഫി നൈറ്റ് ഫെബ്രുവരി 6 വ്യാഴം വൈകീട്ട് 7ന് അരങ്ങേറുമെന്ന് സംഘാടക അറിയിച്ചു. ഹരാജിലെ അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടക്കു പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും. കൊല്ലം ഷാഫിയുടെ ഗസലുകള്‍, ആല്‍ബങ്ങളില്‍ ഹിറ്റായ തെരഞ്ഞെടുത്ത ഗാനങ്ങളും അവതരിപ്പിക്കും. റിയാദിലെ കലാ കാരന്മാരും അണിനിരക്കുന്ന ഷാഫി നൈറ്റ് സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്, പ്രാദേശിക കൂട്ടായ്മ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് അരങ്ങേറുന്നത്.

Damam, gulf, Jeddah, Riyad

ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടു മരണം

റിയാദ്: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്തും നാട്ടുകാരനുമായ അമീനിന്റെ മകന്‍ അര്‍ഹാം (നാല്) എന്നിവരാണ് മരിച്ചത്. ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവര്‍ക്ക് പരിക്കേറ്റു. ഷമീമിന്റെ മക്കളായ അയാന്‍, സാറ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദില്‍ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിച്ചതിന് ശേഷം മടങ്ങുകയായിരുന്നു. റിയാദ്

Damam, gulf, Jeddah, Riyad

മലപ്പുറം ഓ.ഐ.സി.സി ‘ശിശിര ശിബിരം’

റിയാദ്: ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ ‘ശിശിര ശിബിരം’ കുടുംബ സംഗമം നടത്തി. സുല്‍ത്താനയിലെ അല്‍ നക്കല്‍ ഇസ്തിറാഹയില്‍ നടന്ന പരിപാടിയില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. രാഷ്ട്ര പിതാവിന്റെ എഴുപത്തിരണ്ടാം രക്തസാക്ഷിദിനത്തില്‍ പ്രതിഞ്ജയെടുത്താണ് പരിപാടികള്‍ ആരംഭിച്ചത്. മലപ്പുറം ജില്ലയില്‍ പതിനാറു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും കുടുംബങ്ങളും പങ്കെടുത്തു. മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ വടം വലി മത്സരത്തില്‍ പന്ത്രണ്ട് ടീമുകള്‍ മത്സരിച്ചു. പെരിന്തല്‍മണ്ണ മണ്ഡലം ജേതാക്കളായി. കൊണ്‌ടോട്ടി മണ്ഡലം രാണ്ടം സ്ഥാനം നേടി. ഷൂട്ട് ഔട്ട് മത്സരത്തില്‍

Damam, gulf, Jeddah, Riyad

ബജറ്റ് പ്രവാസികളെ പിടിച്ചുപറിക്കല്‍: റിയാദ് ഓ.ഐ.സി.സി.

റിയാദ്: കേന്ദ്ര ധനകര്യമന്ത്രി നിര്‍മല സീതാരാമന്‍ ലോകസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ അങ്ങയറ്റം അവഹേളിക്കുന്നതാണെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. പ്രവാസികള്‍ക്കു വേണ്ടി യാതൊന്നും ചെയ്യാത്ത ഗവണ്മെന്റ് പാവപെട്ട പ്രവാസികളുടെ മേല്‍ നികുതി ഭാരം കയറ്റിവെക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സ്വന്തം രാജ്യത്ത് ജോലിയെടുക്കാന്‍ അവസരം നല്‍കാത്ത സര്‍ക്കാര്‍, ലക്ഷകണക്കിന് യൂവാക്കളെ തൊഴില്‍ രഹിതരാക്കുകയും ചെയ്തു. ഉറ്റവരെയും ഉടയവരെയും വിട്ടുപിരിഞ്ഞാണ് മണലാര്യണത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലിയെടുക്കുന്നത്. ഇവരെ പിടിച്ചു പറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നികുതി പ്രഖ്യാപനത്തിലൂട ശ്രമിക്കുന്നത്.

Damam, gulf, Jeddah

സൗദി ക്യൂ. എച്ച്. എല്‍. സി. ആറാം ഘട്ട പൊതു പരീക്ഷ സമാപിച്ചു

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റി ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചുവരുന്ന ഖുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സിന്റെ ആറാം ഘട്ട പൊതുപരീക്ഷ സമാപിച്ചു. സൗദിയിലെ 32 പരീക്ഷാകേന്ദ്രങ്ങളിലായി ആയിരത്തിലേറെ പരീക്ഷാര്‍ത്ഥികള്‍ പങ്കെടുത്തു. റിയാദില്‍ ബത്ഹ, റയ്യാന്‍, ഒലയ്യ, ഓള്‍ഡ് സനാഇയ്യ, ശിഫ, നസീം, സുലൈ, മലാസ് എന്നിവിടങ്ങളില്‍ പരീക്ഷ നടന്നു. ജിദ്ദയില്‍ ഷറഫിയ, കിലോ 13 എന്നിവിടങ്ങളിലും ദമ്മാം, അല്‍കോബാര്‍, ജുബൈല്‍, അല്‍ഹസ, ഹഫര്‍ അല്‍ബാത്തിന്‍, മറാത്ത്, ഥാദിഖ്, ഹുറൈമല, അബഹ, ഖമീസ് മുശൈത്, ബൈഷ്, ശറൂറ, തായിഫ്, മക്ക,

Scroll to Top