Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം; സൗജന്യ ടിക്കറ്റ് അനുവദിക്കണം

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: ഗള്‍ഫ് നാടുകളില്‍ നിന്നു ഇന്ത്യക്കാരെ ഒഴിപ്പിക്കുമ്പോള്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യം. സൗജന്യം സാധ്യമല്ലെങ്കില്‍ എംബസികളിലുളള കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായവും സ്വീകരിച്ച് പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം, വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും പ്രവാസി കൂട്ടായ്മകള്‍ പറഞ്ഞു. കൊവിഡ് ബാധ പടരുന്നതിന് മുമ്പുതന്നെ ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ഗള്‍ഫ് മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും നിര്‍മാണ മേഖലയിലുളളവര്‍ക്കും മൂന്നു മുതല്‍ ആറു മാസം വരെ ശമ്പള കുടിശ്ശികയുണ്ട്. ഇതിനിടയില്‍ കൊവിഡിനെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നതോടെ ഗള്‍ഫിലെ പ്രവാസി സമൂഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെത്തിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കണമെന്നാണ് ആവശ്യം. ദുരിത കാലത്തെങ്കിലും പ്രവാസികളുടെ പേരില്‍ സമാഹരിച്ച പണം ഉപയോഗപ്പെടുത്താന്‍ തയ്യാറാകണമെന്ന് കെ എം സി സി സൗദി നാഷ്ണല്‍ കമ്മറ്റി വര്‍കഗിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്, കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതം ഉള്‍പ്പെടുത്തി ജോലിയും കൂലിയും ഇല്ലാത്ത പ്രവാസികളെ സഹായിക്കണം. യാത്ര ചെയ്യാനാഗ്രഹിക്കുന്നവരില്‍ നിന്ന് നാമമാത്രമായ പണം സ്വീകരിച്ച് പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ചെലവില്‍ ടിക്കറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുളളവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അതേസമയം, എംബസികള്‍ നടത്തുന്ന രജിസ്‌ട്രേഷനില്‍ ടിക്കറ്റ് എടുക്കാന്‍ കഴിയാത്തവരുടെ വിവരവും ശേഖരിച്ചിരുന്നെങ്കില്‍ കൂടുതല്‍ കാര്യക്ഷമമായി പദ്ധതി ആസൂത്രണം ചെയ്യാന്‍ കഴിയുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ശേഖരിക്കുന്നത് ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലുമാണ്. ഭീമമായ സംഖ്യയാണ് ഈ ഇനത്തിലുളളത്. അതുകൊണ്ടുതന്നെ അര്‍ഹരായവര്‍ക്ക് വെല്‍ഫര്‍ ഫണ്ടില്‍ നിന്ന് ടിക്കറ്റ് അനുവദിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top