Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

മലയാളിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് സൗദി വിദേശകാര്യ മന്ത്രാലയം

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദിയില്‍ വിവിധ മന്ത്രാലയങ്ങള്‍ കൈകോര്‍ത്ത് നിരവധി കോവിഡ് പ്രതിരോധ ബോധവല്‍കരണ പ്രചാരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രാലയം മലയാളത്തിലുള്ള ബോധവല്‍കരണ വീഡിയോ ട്വീറ്റ് ചെയ്തു. റിയാദിലെ കല, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിദ്ധ്യവും അവതാരകനുമായ സജിന്‍ നിഷാനാണ് വിദേശ കാര്യമന്ത്രാലയത്തിനായി അവതാരകനായത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍, നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് സൗദിയില്‍ ഏറ്റവും കൂടുതല്‍ വിദേശികളുള്ളത്ത്. ഈ രാജ്യങ്ങളുടെയെല്ലാം മാതൃഭാഷയിലും പ്രാദേശിക ഭാഷകളിലും ബോധവല്‍കരണ പോസ്റ്ററുകളും വീഡിയോകളും സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. സിറിയ, ഈജിപ്ത്, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ ഏറെയുണ്ടെങ്കിലും അവരെല്ലാം അറബ് ഭാഷ അറിയുന്നവരാണ്. അതുകൊണ്ട് തന്നെ അവര്‍ക്കായി പ്രതേക ബോധവകരണ പരിപാടികളുടെ ആവശ്യമില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാതെ പുറത്തിറങ്ങരുത്, ഇറങ്ങേണ്ടി വന്നാല്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണം, ശുചിത്വം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറച്ച് വെക്കരുത്, അനധികൃത താമസക്കാരാണെങ്കില്‍ പോലും ചികിത്സയും പരിശോധനയും പൂര്‍ണ്ണമായും സൗജന്യമാണ്, ഇക്കാര്യങ്ങളാണ് വീഡിയോ പങ്കുവെക്കുന്ന സന്ദേശം. ഒരു മിനുട്ടും പതിനാല് സെക്കന്‍ഡും ദൈര്‍ഖ്യമുള്ള വീഡിയോ സൗദി അറേബ്യയുടെ കോവിഡ് പ്രതിരോധ യജ്ഞത്തില്‍ നമുക്ക് ഒറ്റക്കെട്ടായി അണിച്ചേരണമെന്ന അഹ്വാനത്തോടെയാണ് അവസാനിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top