
റിയാദ്: സൗദിയില്‍ പുതുതായി 1,595 പുതിയ കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 200 ആയി. രോഗബാധിതരുടെ എണ്ണം 30,251 ആയി ഉയരുകയും ചെയ്തു. ഗുരുതരമായി 143 പേരാണ് ചികിത്സയിലുളളത്. രോഗബാധിതരില്‍ 24 ശതമാനം സ്വദേശികളും 76 ശതമാനംവിദേശികളുമാണ്. രോഗം ഭേദമായവരുടെ എണ്ണം 955 ആണ്. രാജ്യത്ത് കൊറോണ കേസ് രെജിസ്റ്റര്‍ ചെയ്തതു മുതല്‍ രോഗവിമുക്തി നേടിയവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ 5,431 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
