സഫാ മക്ക റെഡ് സ്റ്റാര്‍ സെവന്‍സ് ടൂര്‍ണമെന്റ്
റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് (റിഫ) കീഴിലെ ഫുട്‌ബോള്‍ ടീമായ റെഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രഥമ ദ്വിദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. ന്യൂ സനയ്യയിലെ അല്‍ ഇസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 6, 13 തീയതികളിലാണ് മത്സരം. പ്രമുഖരായ പതിനാറു ക്ലബുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി റിയാസ് പള്ളത്ത് (ചെയര്‍മാന്‍), രാജേഷ് ചാലിയാര്‍ (കണ്‍വീനര്‍), ഫക്രുദീന്‍ മമ്പാട് (ട്രഷറര്‍), സുഭാഷ് മൊറയൂര്‍ (ടെക്‌നിക്കല്‍), ഹസ്സന്‍ പുന്നയൂര്‍ (ടീം കോര്‍ഡിനേഷന്‍), ശറഫുദ്ധീന്‍ (ടൂര്‍ണമെന്റ് […]











