
റിയാദ്: സൗദിയില്‍ പെട്രോള്‍ വില ഗണ്യമായി കുറച്ചു. സൗദി അരാംകോ അവലോകനത്തിന് ശേഷമാണ് മെയ് മാസത്തെ വില പ്രഖ്യാപിച്ചത്. 91 ഇനത്തിലുളള പെട്രോളിന് ലിറ്ററിന് 67 ഹലാലയാണ് വില. നിലവിലെ വിലയായ 1.31 റിയാലിനെക്കാള്‍ 64 ഹലാല കുറവാണ്. 95 ഇനത്തിലുളള പെട്രോളിന് ലിറ്ററിന് 82 ഹലാലയാണ് പുതിയ നിരക്ക്. ഏപ്രില്‍ മാസം ഇതിന് 1.47 റിയാലായിരുന്നു വില. 65 ഹലാലയാണ് കുറവു വരുത്തിയത്. 91 ഇനം പെട്രോളിന് ഏകദേശം 48 ശതമാനവും 95 ഇനത്തിന് 44 ശതമാനവും വിലയില്‍ കുറവുണ്ട്. പുതുക്കിയ വില മെയ് 11 മുതല്‍ ബാധകമാണ്. ഇര്‍ജ്ജ ഉല്‍പന്നങ്ങളുടെ വില ക്രമീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കനുസൃതമായാണ് വില നിശ്ചയിച്ചത്. ആഗോള വിപണികളിലേക്കുള്ള കയറ്റുമതി വിലയിലെ മാറ്റത്തിനനുസരിച്ച് പ്രാദേശിക വിപണിയിലെ പെട്രോള്‍ നിരക്ക് നിശ്ചിയിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.