Sauditimesonline

SaudiTimes

കാലടികീഴിലെ സ്വര്‍ഗ്ഗം

മെയ് 10 ലോക മാതൃദിനം
നിഖില സമീര്‍

ലേഖിക ഉമ്മയോടൊപ്പം

ഓര്‍മ്മവെച്ചനാള്‍മുതല്‍അറിഞ്ഞനുഭവിച്ചൊരുനിബന്ധനയില്ലാസ്‌നേഹമുണ്ട്. ഉടുപ്പഴിച്ചുവെച്ചുയാത്രയായിട്ടും ഇന്നും വിട്ടൂപിരിയാത്ത സമാനതകളില്ലാത്ത തീവ്രസ്‌നേഹം. ഉമ്മിച്ച എന്ന ജന്മപുണ്യം. രുചിമുകുളങ്ങളുടെവൈവിധ്യത്തിനൊപ്പംഹൃദയവിചാരങ്ങളുടെരസക്കൂട്ടുംകാണാപ്പാഠംപഠിച്ചുമറ്റേതൊരുകൂട്ടിനുംമീതേആത്മാവ്കൊരുത്തജീവാംശമാണ്ഉമ്മിച്ച. കുഞ്ഞു കുഞ്ഞു വഴക്കുകള്‍ മുതല്‍ വല്യ വല്യ വേവലാതികള്‍ വരെ വിശ്വസ്തതയോടെ ഇറക്കിവെക്കാവുന്ന മനസ്സിലാക്കലിന്റെ വേദപുസ്തകം. ഉമ്മയോളം ഒരുപെണ്‍ കുഞ്ഞിന്റെ ആത്മാവിന്പാതിയാകാന്‍ മറ്റാര്‍ക്കാണ് പറ്റുക. ശൈശവ ബാല്യ കൗമാര യൗവ്വന ഘട്ടങ്ങള്‍ മുതല്‍ പങ്കുവെക്കലിന്റേയും പകര്‍ന്നു നുകരലിന്റേയും അനുഭൂതി പകരുന്നതീവ്രാനുരാഗം. ദാമ്പത്യമെന്ന പറിച്ചുനടലിലും വാടിപ്പോകാതിരിക്കാന്‍ ഓടിച്ചെന്നുഭാരമിറക്കാന്‍, ഒപ്പമിരുന്നുഉരുളഉണ്ണാന്‍, കളിപറഞ്ഞു കണ്ണ്നിറയുവോളം ചിരിക്കാന്‍, യാത്ര പറഞ്ഞിറങ്ങും മുന്‍പ്മനപ്പൂര്‍വം വഴക്കിട്ട്പിരിയാന്‍, ഒക്കെത്തിനുമുള്ള ആത്മാവിന്റെ തുണ.

സ്വന്തമെന്നുപേരുറപ്പിച്ചവീട്ടില്‍നിന്നുംഓരോസ്ത്രീയുംഹൃദയമിടിപ്പുംകയ്യില്‍പിടിച്ചുഓടുന്നപലസന്ദര്‍ഭങ്ങളുമുണ്ട്. ഒക്കേയുംഒന്നുപെയ്‌തൊഴിക്കാന്‍, വീണ്ടുമൊന്നു കുഞ്ഞാകാന്‍ അമ്മമടിത്തട്ടിന്റെ സമാര്‍ദ്രതയിലൊന്നു തലചായ്ക്കാന്‍, അത്മറ്റ്തണലില്ലാത്തതിനാലാവില്ല. അവരോളം ഉള്‍കൊള്ളാന്‍ മറ്റാരെയും ഭൂമിയില്‍ സൃഷ്ടിച്ചിട്ടില്ലാത്തതിനാലാകാം.

വയല്‍കാറ്റേറ്റുപുളകിതയാകാറുണ്ടായിരുന്നഓടിട്ടൊരുകുഞ്ഞുവീട്ടിലായിരുന്നുബാല്യം. നിന്നോളമൊരു സൗഹൃദവും വസന്തമണിയിചിട്ടില്ല ഇതേവരെയെന്നെ എന്ന്തീവ്രാനുരാഗത്തോടെ ഇന്നും കെട്ടിപിടിക്കുകയാണ്അവിടെ ജീവിതം.
വൃത്തിമാത്രംകൈമുതലായുണ്ടായിരുന്നകുഞ്ഞുഅടുക്കളയിലെ തട്ടില്‍നിന്ന്അടികൊടുക്കുമ്പോള്‍ പാടുന്നൊരു ടേപ്പ്റെക്കോര്‍ഡറും റേഡിയോയും ചേര്‍ന്ന സഹചാരി പാടിപാടി ഹൃത്തില്‍ പതിഞ്ഞൊരുപാട്ടാണ് ഉമ്മിയിലെപാട്ടോര്‍മ്മ.
അടുത്തടുത്തിരുന്നു ഉള്ളാഴങ്ങളിലേക്കു ആഴ്ന്നുപോയപ്പോഴും മനസ്സിന്നും പാടിപ്പെയ്തുകൊണ്ടിരിക്കുന്നു.

‘ആയിരംകണ്ണുമായ്കാത്തിരുന്നുനിന്നെഞാന്‍. എന്നില്‍നിന്നുംപറന്നകന്നൊരുപൈകിളീമലര്‍തേന്‍കിളീ….’
ഏറ്റവുംഉത്തമമായൊരുജീവാംശമോആത്മാംശമോനഷ്ടമാകുമ്പോള്‍മനുഷ്യര്‍തകര.
എന്നാല്‍ ഇതുരണ്ടു മൊരേയാളില്‍ ചേര്‍ന്ന സൗഭാഗ്യം നഷ്ടപ്പെട്ടാല്‍ ഏറെ വൈകും സാധാരണ ജീവിതത്തിലേക്ക് തിരികെയണയാന്‍. വേദനകള്‍ കാറ്റായ്‌വന്നുതഴുകും.
എങ്കിലോ അവരുടെ ഓര്‍മ്മകള്‍ വേരുകളായ്ഓരോ തളിരിലും പൂവിലും ഊര്‍ജ്ജ പ്രവാഹമായ്കൂടെയുണ്ടാകുമെന്നറിയാന്‍ ഏറെവൈകും. ജീവിക്കുന്ന, ജീവിപ്പിക്കുന്ന മനുഷ്യരായ്ചിലരൂപത്തില്‍ ചിലര്‍ അവരായ്നമ്മിലേക്കെത്തും. അണച്ചുപിടിക്കും. അതനുഭവിക്കുന്നതോടെ സ്വസ്തിയിലാകും.

താമരകുമ്പിളല്ലോമമഹൃദയംഎന്ന്മൂളിമൂളിവെണ്‍താമരപോലിന്നുംകൂടെയുള്ളഉമ്മിയാണ്, ഉമ്മിസാന്നിധ്യമാണ്എന്നെന്നും സ്ത്രീയെന്നമാതൃകാപെണ്‍ ജീവ ആത്മാംശം. ഒരുദിനത്തിലേക്കല്ല, മാതൃ ദിനത്തിലേക്ക് മാത്രമായല്ല എന്നെന്നേക്കുമുള്ള ജീവാംശം കലര്‍ന്ന ആത്മാംശ പ്രകാശമാണ്ഉമ്മിയെന്ന് നിശബ്ദം ഉയിരിലേക്കു ചേര്‍ത്തുവെക്കട്ടെ…കാലടികീഴിലെ സ്വര്‍ഗ്ഗപുണ്യമേ നിന്നെ…
.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top