Sauditimesonline

Photo - 2 - PERUNNAL RAAV - KKDNZ (1)
സുല്‍ത്താന്‍ ബത്തേരിയേക്കാള്‍ ഗമയുള്ളൊരു കോഴിക്കോടന്‍ നോസ്റ്റാള്‍ജിയ

Saudi News

Damam, gulf, Jeddah

ഭരണ പരാജയം മറക്കാന്‍ വര്‍ഗീയ ദ്രുവീകരണം നടത്തുന്നു: നവയുഗം പ്രതിഷേധ കൂട്ടായ്മ

അല്‍ കോബാര്‍: മോദി സര്‍ക്കാരിന്റെ ഭരണപരാജയങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റും പ്രവാസി എഴുത്തുകാരനുമായ ബെന്‍സി മോഹന്‍ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ച് വോട്ടുബാങ്ക് വളര്‍ത്താനുള്ള സംഘപരിവാറിന്റെ ആസൂത്രിത അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ നടപ്പിലാക്കിയപ്പോള്‍ പന്ത്രണ്ടു ലക്ഷം ഹിന്ദുക്കളും അഞ്ചു ലക്ഷം മുസ്‌ലിംകളും രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പുറത്തായി. ഹിന്ദുവോട്ടു […]

Damam, gulf, Jeddah, Riyad

ഡോ. വി പി ഗംഗാധരന് മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: അര്‍ബുദത്തെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജീവിതശൈലീരോഗങ്ങളെപ്പോലെ അര്‍ബുദത്തെ മുന്‍കൂട്ടി തടയാന്‍ കഴിയുമെന്നും അര്‍ബുദ രോഗവിദഗ്തന്‍ ഡോ: വിപി ഗംഗാധരന്‍. പുകയുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ പുകയില ഉല്‍പ്പന്നങ്ങളും അപകടകാരികളാണ്. പുകയില തന്നെയാണ് ക്യാന്‍സറിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. വര്‍ഷം ആറുലക്ഷം മനുഷ്യ ജീവനുകളാണ് പുകവലിയെ തുടര്‍ന്ന് നഷ്ടപ്പെടുന്നത്. കുട്ടികളിലെ ക്യാന്‍സറിന് പുകവലിക്കുന്നവരില്‍ നിന്നു പരോക്ഷമായി ശ്വസിക്കുന്ന പുകയും കാരണമാകുന്നുണ്ട്. സ്ത്രീകളിലെ സ്തനാര്‍ബുദത്തിനു മറ്റുള്ളവര്‍ വലിക്കുന്ന പുക ശ്വസിക്കുന്നതും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പുകവലിക്കുന്ന വെക്തി സ്വയം മരിക്കുകയും മറ്റുളളവരെ മരണത്തിലേക്കു

Damam, gulf, Jeddah, Riyad

പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ പ്രബോധന പാരമ്പര്യം ഉള്‍ക്കൊളളണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

മക്ക: പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോള്‍ സഹാബികളുടെ പ്രബോധന പാരമ്പര്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. വൈജ്ഞാനികവും ബുദ്ധിപരവുമായ പ്രബോധനരീതിയാണ് ഇസ്‌ലാമിന്റേതെന്നും അദ്ദേഹം പറഞ്ഞു. ‘ദാറുല്‍ അര്‍ഖമിന്റെ താഴ്‌വരയില്‍’ എന്ന ശീര്‍ഷകത്തില്‍ എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സെഷനുകളില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ ജിദ്ദ, ബഷീര്‍ ബാഖവി ദമ്മാം, അബ്ദുല്‍ കരീം ബാഖവി മക്ക,

Damam, gulf, Jeddah, Riyad

ജയകുമാര്‍ രവീന്ദ്രന് കേളിയുടെ യാത്രയയപ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ദവാദ്മി ഏരിയ പ്രവര്‍ത്തകന്‍ ജയകുമാര്‍ രവീന്ദ്രന് യാത്രയയപ്പ് നല്‍കി. ഏരിയ കമ്മിറ്റി അംഗവും ടൗണ്‍ സൗത്ത് യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു. 13 വര്‍ഷമായി ദവാദ്മിയിലെ ട്രാവല്‍സില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഒറ്റശേഖരമംഗലം സ്വദേശിയാണ്. യാത്രയയപ്പില്‍ ഏരിയ പ്രസിഡന്റ് ഷാജി പ്ലാവിളയില്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രകാശന്‍ പയ്യന്നുര്‍ സ്വാഗതം ആശംസിച്ചു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഹംസ തവനൂര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ

Damam, gulf, Jeddah, Riyad

വേങ്ങര മണ്ഡലം കെഎംസിസി കലണ്ടര്‍ പ്രകാശനം

റിയാദ്: വേങ്ങര മണ്ഡലം കെഎംസിസിയും ന്യൂ സഫ മക്ക പോളിക്ലിനിക്കും സഹകരിച്ച് 2020ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ന്യൂ സഫ മക്ക പോളിക്ലിനിക് അസിസ്റ്റന്റ് മാനേജര്‍ അബ്ദുല്‍അസീസ്, സൗദി നാഷണല്‍ കെഎംസിസി സെക്രട്ടേറിയറ്റ് അംഗം ഉസ്മാനലി പാലത്തിങ്ങലിന് കലണ്ടല്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു. സൗദി നാഷണല്‍ കെഎംസിസി സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, സത്താര്‍ താമരത്ത്, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, ശരീഫ് അരീക്കോട്, അഷ്‌റഫ് മോയന്‍, ഷാഫി കരുവാരകുണ്ട്,

Damam, gulf, Jeddah, Riyad

വിലക്കിഴിവിന്റെ വിപണനോത്സവം; ഫെസ്റ്റിവല്‍സ് @ സിറ്റി ഫ്‌ളവര്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചു. ഫെസ്റ്റിവല്‍ @ സിറ്റി ഫ്‌ളവര്‍ എന്ന പേരില്‍ രണ്ടു ഘട്ടങ്ങളിലാണ് വിലക്കിഴിവിന്റെ വിപണനോത്സവം. ഡിസംബര്‍ 25 മുതല്‍ ജനുവരി 13 വരെ ഒന്നാം ഘട്ടവും ജനുവരി 15 മുതല്‍ 27 വരെ രണ്ടാം ഘട്ടവും നടക്കും. സൗദിയിലെ 24 ശാഖകളിലും ഓഫര്‍ ലഭ്യമാണ്. ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറുകള്‍ക്കു പുറമെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഫ്രഷ് ഡീല്‍ എന്ന പേരില്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കും പഴം,

Damam, gulf, Jeddah, Riyad

സാരംഗി ‘വോയിസ് ഓഫ് ഡെമോക്രസി’ പുരസ്‌ക്കാരം ടി എന് പ്രതാപന്

റിയാദ്: സാരംഗി കലാ സാംസ്‌കാരിക വേദി ജി കാര്‍ത്തികേയന്‍ സ്മാരക വോയിസ് ഓഫ് ഡെമോക്രസി പുരസ്‌ക്കാരം തൃശ്ശൂര്‍ പാര്‍ലമെന്റ് അംഗം ടി എന് പ്രതാപന് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാരംഗി പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 10ന് അസീസിയ ട്രെയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘സാരംഗി ഉത്സവ്’ 2020ല്‍ പുരസ്‌ക്കാരം സമ്മാനിക്കും. കേരള നിയസഭാ മുന്‍ സ്പീക്കര്‍ ജി കാര്ത്തികേയന്റെ സ്മരണാര്‍ത്ഥം പൊതുപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരമാണ് ടി എന് പ്രതാപന് സമ്മാനിക്കുന്നത്. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന

Damam, gulf, Jeddah, Riyad

പൗരത്വ ബില്‍ സംസ്‌കാരത്തിനും പൈതൃകത്തിനും എതിര്

റിയാദ്: കരിനിയമങ്ങളിലൂടെ മഹിതമായ ഇന്ത്യയുടെ പാരമ്പര്യം ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമമെന്ന് സമസ്ത കേരള ജംഇയ്യത്തില്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഇത്തരക്കാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നും ക്രൂര നിയമങ്ങള്‍ക്കെതിരെ കൂട്ടമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന് മതേതര പാരമ്പര്യമാണുള്ളത്. പരസ്പര ഐക്യവും സഹവര്‍ത്തിത്വവുമാണ് രാജ്യത്തിന്റെ പാരമ്പര്യം. ഹിന്ദുവും മുസ്ലിമും കൃസ്ത്യനും ജൈനനും ബുദ്ധനും പാര്‍സിയും മതമില്ലാത്തവനും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ജനത തോളോട് തോളൊരുമി നിന്ന് ഇന്ത്യയെ വീണ്ടെടുക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Damam, gulf, Jeddah, Riyad

ഖഷോഗി വധം: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും ശിക്ഷ ലഭിച്ചു. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഖഷോഗിയെ കൊല്ലാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. റോയല്‍ കോര്‍ട് ഉപദേഷ്ടാവ് സൗദ് അല്‍ ഖഹ്താനി, മുന്‍ ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹമ്മദ് അല്‍ അസിരി എന്നിവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കുറ്റവിമുക്തരാക്കി. ജമാല്‍ ഖശോഗി കൊല്ലപ്പെട്ട സംഭവത്തില്‍ 11 പ്രതികള്‍ക്കെതിരെയാണ്

Damam, gulf, Jeddah, Riyad

അര്‍ബുദം പ്രതിരോധിക്കണം; ജീവിത ശൈലിയില്‍ മാറ്റം വേണം: ഡോ. വി പി ഗംഗാധരന്‍

റിയാദ്: പ്രവാസികളിലെ ജീവിത ശൈലിയാണ് ആരോഗ്യം വഷളാക്കുന്നതിന് പ്രധാന കാരണമെന്ന് കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ വി പി ഗംഗാധരന്‍. കാന്‍സര്‍ ചികിത്സയെക്കാള്‍ പ്രതിരോധത്തിന് കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുകയിലയുടെ ഉപയോഗവും മദ്യപാനവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇവ പൂര്‍ണമായും ഒഴിവാക്കണം. പുകവലിക്കുന്നവരുടെ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ വേഗം പ്രത്യക്ഷപ്പെടാനുളള ഉത്തേജനം ഉണ്ടാകുമെന്നും ഡോ വി പി ഗംഗാധരന്‍

Damam, gulf, Jeddah, Riyad

ക്യാമ്പില്‍ ഒന്നിക്കുന്നതിനു മുന്‍പ് മതേതര സംഘടനകള്‍ ഒന്നിക്കുക: ഫ്രറ്റേണിറ്റി ഫോറം

റിയാദ്: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന ഭരണഘനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയം മറന്നു ഐക്യപ്പെടണമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം. എന്‍.ആര്‍.സി., സി.എ. എ ഇനി എന്ത് ? എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സെമിനാറില്‍ റിയാദിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. സ്വേച്ഛാധിപത്യങ്ങളുടെ അക്രമങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കും വഴങ്ങരുത്. ആജ്ഞാപങ്ങള്‍ കേട്ട് കിടപ്പാടങ്ങള്‍ വിട്ടോടിയവര്‍ ചരിത്രത്തിലെവിടെയും അതിജീവിച്ചിട്ടില്ല. പൊരുതിയവര്‍ക്ക് മാത്രമാണ് നിലനില്‍പുണ്ടായത്. സാധ്യമായ മാര്‍ഗങ്ങളിലൂടെ

Damam, gulf, Jeddah, Riyad

നവാസ് ഒപ്പീസ് റിയാദ് ടാക്കീസ് പ്രസിഡന്റ്

റിയാദ്: കലാ, കായിക, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് അരുണ്‍ പൂവാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി മജു അഞ്ചല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോയിന്റ് ട്രഷറര്‍ സനൂപ് രയരോത്ത് വരവ് ചിലവു കണക്കും അവതരിപ്പിച്ചു. തങ്കച്ചന്‍ വര്‍ഗീസ്, റഫീക്ക് തങ്ങള്‍, ജബ്ബാര്‍ പൂവാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി നവാസ് ഒപ്പീസ് കൊടുവള്ളി (പ്രസിഡന്റ്) മജുഅഞ്ചല്‍ (സെക്രട്ടറി), സാജിദ്

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതി നിയമം : ദവാദ്മിയില്‍ കേളിയുടെ പ്രതിഷേധ സംഗമം

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ച് കേളി ദവാദ്മി ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആയിഷ സെന്ററില്‍ നടന്ന സംഗമത്തില്‍ ഏരിയ പ്രസിഡന്റ് ഷാജി പ്ലാവിള അദ്ധ്യക്ഷത വഹിച്ചു. ഹംസ തവനൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ഐ.സി.എഫ്. ദവാദ്മി സെന്റര്‍ കമ്മിറ്റി സെക്രട്ടറി മൊയ്ദീന്‍, ഐ.സി.എഫ്. ദവാദ്മി സെന്റര്‍ കമ്മിറ്റി അംഗം നിസാര്‍ സഹദി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍

Damam, gulf, Jeddah, Riyad

ഡോ: വി പി ഗംഗാധരന്‍ റിയാദില്‍; മൈത്രി അവാര്‍ഡ് സമര്‍പ്പണം ഇന്ന്

റിയാദ്: കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദന്‍ ഡോ: വി പി ഗംഗാധരനെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഭാരവാഹികളും ലുലു പ്രതിനിധികളും സന്നിഹിതരായിരുന്നു. മൈത്രിയുടെ പതിനഞ്ചാം വാര്‍ഷികാഘേിഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. ഡിസംബര്‍21ന് വൈകുന്നേരം 7ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മൈത്രി കാരുണ്യ സ്പര്‍ശം പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. ക്യാന്‍സര്‍ സത്യവും മിഥ്യയും എന്ന വിഷയം അവതരിപ്പിക്കും. ഡോ: വി പി ഗംഗാധരനുമായി സംവദിക്കുന്നതിനും അവസരം ഉണ്ട്. റിയാദിലെ

Scroll to Top