
റിയാദ്: വിദേശ പൗരന്‍മാരെ സൗദിയില്‍ നിന്നു മാതൃരാജ്യത്തെത്തിക്കുന്ന ഔദ പദ്ധതിയില്‍ 1,49,671 വിദേശികള്‍ രജിസ്റ്റര്‍ ചെയ്തു. സ്വീകരിക്കാന്‍ സന്നദ്ധരായ രാജ്യങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുളളവര്‍ ഔദയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം ലഭ്യമല്ലെങ്കിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഔദ പദ്ധതി പ്രകാരം തൊണ്ണൂറ്റി ഒന്ന് ഇന്തോനേഷ്യന്‍ പൗരന്മാര്‍ മെയ് 17ന് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നു ജക്കാര്‍ത്തയിലേക്ക് മടങ്ങി. വിമാനത്താളത്തില്‍ ഇവരെ പ്രാഥമിക ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് വിമാന യാത്രക്ക് അനുവദിച്ചത്. എക്‌സിറ്റ്, റീഎന്‍ട്രി വിസ, ഫൈനല്‍ എക്‌സിറ്റ്, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങി എല്ലാ വിഭാഗം ആളുകള്‍ക്കും ഔദയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
