
റിയാദ്: കൊവിഡ് കാലത്ത് കൂടുതല്‍ ആശ്വാസം പകരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി. ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമായവര്‍ക്ക് ക്ഷണവും മരുന്നും ഉള്‍പ്പെടെയുള സേവനങ്ങള്‍ തുടരുകയാണെന്നും കെ.എം.സി.സി നേതാക്കള്‍ വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് കാല റിലീഫ് പതിനായിരത്തിലധികം ആളുകള്‍ക്ക് ആശ്വാസമായി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളും ഉദാര മനസ്‌ക്കരുമാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്നത്. പതിനായിരത്തിലധികം ഭക്ഷണ കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു. ദിവസവും ശരാശരി 200 കിറ്റുകളാണ് വിതരണം ചെയ്തത്. വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നല്‍കിയ മരുന്നുകള്‍ക്കു പുറമെ 70,000 റിയാലിന്റെ മരുന്നുകള്‍ വിതരണം ചെയ്തു.
ഭക്ഷണ വിതരണത്തിന് റിലീഫ് വിംഗ്, രോഗബാധിതരുടെ പ്രൈമറി കോണ്‍ടാക്ട് കണ്ടെത്തുന്നതിന് കോവിഡ് ട്രാക്കിംഗ് ഫോം, രോഗബാധിതരെയും ആശ്രിതരെയും സഹായിക്കുന്നതിന് ടെലി കെയര്‍, മരുന്ന് ആവശ്യമുളളവര്‍ക്ക് എത്തിക്കുന്നതിന് മെഡിസിന്‍ വിംഗ്, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ ലീഗല്‍ സെല്‍, മരിച്ചവരെ സംസ്‌കരിക്കുന്നതിന് നിയമ നടപടി പൂര്‍ത്തിയാക്കുന്നതിനുളള ദാറുസ്സലാം വിംഗ്, ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ രക്തബാങ്കിനെ സപ്പോര്‍ട്ട് ചെയ്യുന്നതിന് ബ്‌ളഡ് ബാങ്ക്, നേതാക്കന്മാര്‍, ട്രെയ്‌നര്‍മാര്‍ എന്നിവരുമായി സംവദിക്കുന്നതിന് സൂം കഌഡ് മീറ്റിംഗ് വിംഗ്, കൊവിഡ് പോസിറ്റീവായി കൊറന്റൈനില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് റീബര്‍ത് പ്രോഗ്രോം, കൊവിഡ് പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അധികൃതരില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ എംബസി റിലേഷന്‍സ് വകുപ്പ്, സംഘടിത ഫിത്വര്‍ സകാത്ത് ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നതിന് ഫിത്വര്‍ സകാത്ത് വിംഗ്, പ്രയാസമനുഭവിക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് വിതരണം ചെയ്യുന്നതിനുളള പദ്ധതി, ഇദ് ദിനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനുളള പദ്ധതി, വിമാന യാത്രക്കാര്‍ക്ക് പിപിഇ കിറ്റ് വിതരണം എന്നിവക്കായി വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.മുസ്തഫ (പ്രസിഡന്റ്), സുബൈര്‍ അരിമ്പ്ര (ആക്ടിംഗ് സെക്രട്ടറി), ജലീല്‍ തിരൂര്‍ (ഓര്‍ഗ. സെക്രട്ടറി), മുജിബ് ഉപ്പട, ഷാഹിദ് മാസ്റ്റര്‍, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
