Sauditimesonline

SaudiTimes

ആരോഗ്യ മന്ത്രാലയം വാട്‌സ് ആപ് സേവനം 920005937

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം കൊവിഡ് പ്രതിരോധ സഹായങ്ങള്‍ക്കായി വാട്‌സ് ആപ് സേവനം ആരംഭിച്ചു. വൈറസ് ബാധ സംശയിക്കുന്നവര്‍ക്ക് 920 00 5937 എന്ന നമ്പരില്‍ വാട്‌സ് ആപില്‍ മാര്‍ഗ നിര്‍ദേശം നല്‍കും. ഇതിനു പുറമെ ചികിത്സ ലഭ്യമാക്കുന്നതിനു ആശുപത്രിയില്‍ എത്തുന്നതിന് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും വാട്‌സ് ആപ് സഹായിക്കും. ടെലിഫോണ്‍ കോളുകള്‍ വര്‍ധിച്ചതോടെ 937 എന്ന നമ്പരില്‍ വിളിക്കുന്നവര്‍ക്ക് ലഭ്യമാകുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാട്‌സ് ആപ് സേവനം കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടാന്‍ 937 എന്ന നമ്പരിന് പുറമെയാണ് പുതിയ വാട്‌സ്ആപ് സേവനം. കൊവിഡ് വൈറസ് സംബന്ധിച്ച വിവരങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ലൊക്കേഷന്‍, അപ്പോയ്ന്റ്‌മെന്റ് ബുക്കിംഗ്, ബ്‌ളഡ് ഡൊണേഷന്‍ തുടങ്ങി ആരോഗ്യ മന്ത്രാലയത്തിന്റെ നിരവധി സേവനങ്ങള്‍ വാട്‌സ് ആപ് വഴി പ്രയോജനപ്പെടുത്താന്‍ കഴിയും. കൊവിഡ് സംബന്ധമായ അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കും 937@moh.gov.sa എന്ന ഇ മെയില്‍ വലാസം വഴിയും ബന്ധപ്പെടാന്‍ അവസരം ഉണ്ട്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആയിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകരും കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനില്‍ ജോലി ചെയ്യുന്നുണ്ട്. ടെലിഫോണ്‍, സോഷ്യല്‍ മീഡിയ, ഇ മെയില്‍, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇന്‍സ്റ്റന്റ് ചാറ്റ് എന്നിവ നിയന്ത്രിക്കുന്നതും പ്രത്യേകം സജ്ജമാക്കിയ ഹെല്‍പ്‌ലൈന്‍ വഴിയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top