Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ പ്രബോധന പാരമ്പര്യം ഉള്‍ക്കൊളളണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

മക്ക: പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോള്‍ സഹാബികളുടെ പ്രബോധന പാരമ്പര്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. വൈജ്ഞാനികവും ബുദ്ധിപരവുമായ പ്രബോധനരീതിയാണ് ഇസ്‌ലാമിന്റേതെന്നും അദ്ദേഹം പറഞ്ഞു. ‘ദാറുല്‍ അര്‍ഖമിന്റെ താഴ്‌വരയില്‍’ എന്ന ശീര്‍ഷകത്തില്‍ എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ സെഷനുകളില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ ജിദ്ദ, ബഷീര്‍ ബാഖവി ദമ്മാം, അബ്ദുല്‍ കരീം ബാഖവി മക്ക, സഅദ് നദ്‌വി യാമ്പു എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഉമ്മര്‍ ദര്‍സി തച്ചണ്ണ, എം.പി.എം. ഫൈസി കടുങ്ങല്ലൂര്‍, മിര്‍ഷാദ് യമാനി, സലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, മുഹമ്മദ് റാസിബ് ബാഖവി കല്ലൂര്‍, അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍, നജ്മുദ്ധീന്‍ ഹുദവി ജിദ്ദ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, കുഞ്ഞിമോന്‍ കാക്കിയ,മുജീബ് പൂക്കോട്ടൂര്‍, ഇബ്രാഹിം ഓമശ്ശേരി, സുബൈര്‍ ഹുദവി വെളിമുക്ക്, നൗഫല്‍ സാദിഖ് ഫൈസി, സൈനുദ്ധീന്‍ അന്‍വരി മക്ക എന്നിവര്‍ പ്രസംഗിച്ചു. മഹ്ഫിലെ ഇശ്ഖ് സദസ്സും സംഘടിപ്പിച്ചു. അസ്‌ലം മൗലവി അടക്കാത്തോട്, സുബൈര്‍ ഹുദവി കൊപ്പം, ഹംസ ഫൈസി റാബഖ്, അലവിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top