Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

സണ്‍സിറ്റീസ് പോളിക്ലിനിക്കില്‍ ത്രിദിന ആരോഗ്യ പരിശോധ

റിയാദ്: പുതുവര്‍ഷം പ്രമാണിച്ച് ബത്ഹ സണ്‍സിറ്റീസ് പോളിക്ലിനിക്കില്‍ പ്രത്യേക പരിശോധനകള്‍ നടത്തുന്നു. പ്രവാസികളുടെ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ ബോധവത്ക്കരണവും നടത്തും. ഇതിന്റെ ഭാഗമായി ഫാസ്റ്റിംഗ് ബ്‌ളഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, എച് ഡി എല്‍, എല്‍ ഡി എല്‍, ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, കിഡ്‌നി ഫംഗഷന്‍ ടെസ്റ്റ്, അബ്‌ഡൊമിനല്‍ സ്‌കാനിംഗ് എന്നിവ ജനുവരി 1 മുതല്‍ 3 വരെ സൗജന്യ നിരക്കില്‍ ലഭ്യമാക്കും. ആരോഗ്യമുളള ശരീരമാണ് മനുഷ്യന്റെ സമ്പത്ത്. അതുകൊണ്ടുതന്നെ ഇടക്കിടെ ആരോഗ്യ പരിശോധന നടത്തുന്നത് ആധുനിക സമൂഹത്തിന് ഒഴിച്ചുകൂടാന്‍ കഴിയില്ല. ഏതൊരു രോഗവും ആരംഭ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാനും രോഗം നിയന്ത്രിക്കാനും സാധിക്കും. സാധാരണക്കാരായ പ്രവാസി സമൂഹത്തിന് ഇത് പ്രയോജനപ്പെടും എന്നതിനാല്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് പരിശോധനകള്‍ക്ക് ഈടാക്കുകയെന്നും സണ്‍സിറ്റീസ് പോളിക്ലിനിക് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top