
റിയാദ്: താമരശ്ശേരിയില്‍ നാട്ടുകാരുടെ സൈ്വര്യ ജീവിതം തകര്‍ത്തു പാതി രാത്രി വീടു കയറുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് റിയാദ് കെ എം സി സി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി. അമ്പയത്തോട്ടിലെ ഇറച്ചി പാറയിലെ വിവാദ കോഴി മാലിന്യ ഫാക്ടറിക്കെതിരെ നാല് പഞ്ചായത്തിലെ ഇരകള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമത്തിന്റെ പേരില്‍ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനാവില്ലെന്നും കമ്മറ്റി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി

പ്രസിഡന്റ് സൈതലവി ഹാജി അവേലത്ത് അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം എന്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തകസമിതി അംഗം പി. പി ഹാഫിസ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. ആറ് വര്‍ഷമായി നാട്ടുകാര്‍ സമാധാനപരമായി സമരം നടത്തുകയാണ്. അതിനെതിരെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനപരമായ നടപടി അപലപനീയമാണന്ന് അദ്ദേഹം പറഞ്ഞു. ഫാക്ടറിയില്‍ നടന്ന അക്രമ സംഭവത്തില്‍ ദുരൂഹത ഒഴിവാക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. പഞ്ചായത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ഖാലിദ് പള്ളിപ്പുറം പ്രമേയം അവതരിപ്പിച്ചു

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസല്‍ പുനൂര്‍. മണ്ഡലം ട്രഷറര്‍ ലത്തീഫ് കട്ടിപ്പാറ, ഷാഫി അണ്ടോണ, ഷമീര്‍ അണ്ടോണ, ഫൈബീര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ചെമ്പ്ര സ്വാഗതവും ട്രഷറര്‍ ജംഷിദ് താമരശ്ശേരി നന്ദിയും പറഞ്ഞു. നാസര്‍ അണ്ടോണ, ഷാഫി കോരങ്ങാട്, കബീര്‍ കോരങ്ങാട്, നൗഷിദ് പിഞ്ചു, ഹുസൈന്‍കുട്ടി കുടുക്കില്‍, ഷംസുദ്ദീന്‍ പരപ്പന്‍ പൊയില്‍, ആരിഫ് ഖാന്‍, മെഹബൂബ് ഖാന്‍, മിദ്‌ലാജ് അണ്ടോണ എന്നിവര്‍പങ്കെടുത്തു.





