
റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സഴനേഹോത്സവം സീസണ്‍-4 സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31ന് നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്നു.

റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നാട്ടില്‍ നിന്നുളള സംഗീത സംവിധായകനും ഗായകനുമായ കൊച്ചിന്‍ ഷമീര്‍, ഗായിക സനാ ബദര്‍, പ്രവാസി ഗായകന്‍ കാസിം കുറ്റിയാടി (ജിദ്ദ) എന്നിവര്‍ സംഗീത വിരുന്ന് ഒരുക്കും. മേളം റിയാദ് ടാക്കീസിന്റെ വാദ്യമേളം, ഗോള്‍ഡന്‍ സ്പാരോ ടീമിന്റെ ഡാന്‍സ്, ഒപ്പന, റിയാദിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ വിരുന്നു എന്നിവ അരങ്ങേറും. പോഗ്രാം കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി, പ്രസിഡണ്ട് അബ്ദുല്‍ മജീദ് പൂളക്കാടിയും, സെക്രട്ടറി രാജേഷ് ഉണ്ണിയാറ്റില്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖന സന്നിഹിതരായിരുന്നു.






