Sauditimesonline

PRINCE
പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ സഖ്യം; 'മക്ക കരാര്‍' ഒപ്പുവെച്ചു

മലയാളി യുവാവിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി

ബുറൈദ: ഖസീം പ്രവാസി സംഘം മുന്‍ കേന്ദ്ര കമ്മറ്റിഅംഗം അബ്ദുല്‍ സത്താറിന്റെ മകനും വെജിറ്റബിള്‍ മാര്‍ക്കറ്റ് യൂണിറ്റ് മുന്‍ സെക്രട്ടറിയുമായിരുന്ന ഹാരീസ് (32) ഹൃദയഘാതം മൂലം റിയാദില്‍ മരിച്ചുു. റിയാദ് സുലൈയില്‍ കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് നിന്നു നെഞ്ചു സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദ് നസീം ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ്. മാതാവ് താഹിറാ ബീവി, ഭാര്യ ഷഹന, മക്കള്‍ മുഹമ്മദ് ഹാസില്‍ (6), മുഹമ്മദ് ഹാഷിര്‍ (3).

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top