Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സൗദി ദേശീയ ദിനം ആഘോഷിച്ച് ഒഐസിസി തൃശൂര്‍

റിയാദ്: ഓഐസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം ആഘോഷിച്ചു. സബര്‍മതി നടന്ന ആഘോഷ പരിപാടികള്‍ ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട് കേക്ക് മുറിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, ഗ്ലോബല്‍ കമ്മിറ്റി അംഗം യഹയാ കൊടുങ്ങല്ലൂര്‍, ഒഐസിസി വനിതാ വേദി ആക്ടിങ് പ്രസിഡണ്ട് സ്മിത മുഹ്‌യുദ്ധീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അന്‍സായി ഷൗക്കത്ത്, മാത്യു സിറിയാക്ക്, ഗഫൂര്‍ ചെന്ത്രാപ്പിന്നി, മജീദ് മതിലകം, സുലൈമാന്‍ മുള്ളൂര്‍ക്കര, സലാം കൊടുങ്ങല്ലൂര്‍, ഹാരിസ് കൊടുങ്ങല്ലൂര്‍, സൈഫ് റഹ്മാന്‍, ബാബു കൊടുങ്ങല്ലൂര്‍, സ്വാലിഹ് മുഹയുദ്ദീന്‍, സൈറ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആക്ടിംഗ് സെക്രട്ടറി ഇബ്രാഹിം ചേലക്കര സ്വാഗതവും, ട്രഷറര്‍ രാജേഷ് ഉണ്ണിയാട്ടില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top