റിയാദ്: പ്രവാസി മലയാളി ഫൗണ്ടെഷന്‍ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. മലാസിലെ മജിദ് വിശ്രമകേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാിെ സൗദി പൗരനും കസ്റ്റംസ് മുന്‍ ഓഫിസറുമായ അബു ഇബ്രാഹിം കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ഷിബു ഉസ്മാന്‍ ആമുഖ പ്രസംഗം നടത്തി. യാസിര്‍ അലി അദ്യക്ഷത വഹിച്ചു. സുരേഷ് ശങ്കര്‍, മുജിബ് കായംകുളം, ബഷീര്‍ സപ്ത്‌കോ, ബിനു കെ തോമസ്, രാധന്‍ പാലത്ത്, കെ ജെ റഷീദ്, ജോണ്‍സണ്‍, റഫീഖ് വെട്ടിയാര്‍, അസ്‌ലം പാലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ബഷീര്‍ സാപ്ത്‌കോ, ഖാന്‍ പത്തനംതിട്ട, പ്രഡിന്‍ അലക്‌സ്, തൊമ്മിച്ചന്‍ സ്രമ്പിക്കല്‍, നാസര്‍ പൂവാര്‍, കുമാര്‍ തൃശൂര്‍, ബിനോയ്, റഷീദ് കായംകുളം, ടോം ബിനു, കെ ബി ഷാജി, ശ്യാം, നസീര്‍ തൈക്കണ്ടി, റൗഫ്, ആച്ചി നാസര്‍,കെ ബി ഷാജി കൊച്ചിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം നടന്ന കലാപരിപാടികളില്‍ അല്‍ത്താഫ്, മുത്തലിബ്, സുരേഷ് ശങ്കര്‍, വേണുഗോപാല്‍, ജിബിന്‍ സമദ്, ഫിദ ഫാത്തിമ, അനാമിക സുരേഷ്, ഫാത്തിമ നിസാം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. റസല്‍ മഠത്തിപ്പറമ്പില്‍ സ്വാഗതവും നിസാം കായംകുളം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.