ഹായില്‍: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഐസിഎഫ് ഹായില്‍ വീട് നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി ഒരു വീടിന്റെ നിര്‍മ്മാണ തുക 10 ലക്ഷം രൂപ ഹായിലില്‍ നടന്ന സ്‌നേഹവിരുന്ന് സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ക്ക് സെന്‍ട്രല്‍ നേതാക്കള്‍ കൈമാറി.
കേരള സര്‍ക്കാര്‍ ഭൂമി കൈമാറും. അവിടെ ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി പത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. അതിന്റെ ഭാഗമാണ് ഹായിലിലെ സുമനസ്സുകളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണ ചിലവിനുളള തുക കൈമാറിയത്.
.ചടങ്ങില്‍ അബ്ദുല്‍ ഹമീദ് സഖാഫി കാടാച്ചിറ, ബഷീര്‍ സഅദി കിന്നിംഗാര്‍, മുനീര്‍ സഖാഫി വെണ്ണക്കോട്, അബ്ദുല്‍ സലാം റഷാദി കൊല്ലം, അബ്ദുല്‍ റസ്സാക്ക് മദനി, ബഷീര്‍ സഅദി കോട്ടപ്പുറം,ബഷീര്‍ നെല്ലളം, മുഹമ്മത് അലി ബാഖവി ഉളിയില്‍, അബ്ദുല്‍ സലാം സഅദി, ഷെറഫുദീന്‍ നെടുവണ്ണൂര്‍, നൗഫല്‍ പറക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.