റിയാദ്: സീതാറാം യച്ചൂരിയുടെ നിര്യാണത്തില്‍ പി. എസ്. വി റിയാദ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അനുശോചിച്ചു. ഇന്ത്യയിലെ പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായിരുന്നു യച്ചൂരി. മികച്ച വിദ്യാഭ്യാസം നേടി, വിദ്യാര്‍ത്ഥി രാഷ്ട്രീയത്താലൂടെ പൊതുപ്രവര്‍ത്തന രംഗത്തു വരുകയും മികച്ച പാര്‍ലമെന്ററിയനായി മാറിയ ചരിത്രമാണ് യച്ചൂരിയ്ക്കുളളത്. നിലപാടുകളിലും ബോദ്ധ്യങ്ങളിലും ഉറച്ചു നിന്നു എന്നതാണ് യച്ചൂരിയുടെ മുഖമുദ്ര.
ഭൗതികശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടു നല്‍കിയ യച്ചൂരി മാതൃകാ ജീവിതമാണ് കാഴ്ചവെച്ചതെന്നും പയ്യന്നൂര്‍ സൗഹൃദ വേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലാസ് വാബില്‍ റാബിയെ ഓഫീസില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് സനൂപ് കുമാര്‍, സെക്രട്ടറി സിറാജ് തിഡില്‍, ട്രെഷറര്‍ ദീപു, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അബ്ദുല്‍ റഹ്മാന്‍, ഇസ്മായില്‍, ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.