റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ സൗദി ദേശീയ ദിനം ആഘോഷിച്ചു. ബത്ഹ നാഷണല്‍ മ്യൂസിയം പാര്‍ക്കില്‍ നടന്ന പരിപാടികള്‍ ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. കോഴിക്കോടന്‍സ് മുന്‍ ഓര്‍ഗനൈസറും റിയാദിലെ സാമൂഹ്യപ്രവര്‍ത്തകനുമായ സഹീര്‍ മുഹ്‌യുദ്ധീന്‍, മുന്നൂറ് ആണികളും നാലായിരം മീറ്റര്‍ നൂലും ഉയോഗിച്ച് നെയ്‌തെടുത്ത സൗദി കിരീടാവകാശിയുടെ കൗതുകമാര്‍ന്ന ചിത്രം ആഘോഷപരിപാടിയില്‍ പ്രകാശനം ചെയ്തു.
മുന്‍ ചീഫ് ഓര്‍ഗനൈസര്‍മാരായ ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്‌യുദ്ധീന്‍, മുജീബ് മൂത്താട്ട്, അഡ്മിന്‍ ലീഡ് കെ സി ഷാജു ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്, ചില്‍ഡ്രന്‍ ആന്‍ഡ് എജ്യുഫണ്‍ ലീഡ് പി കെ റംഷിദ്, പ്രോഗ്രാം ലീഡ് റിജോഷ് കടലുണ്ടി, ടെക്‌നോളജി ലീഡ് മുഹമ്മദ് ഷാഹിന്‍, വെല്‍ഫെയര്‍ ലീഡ് റാഷിദ് ദയ, ഫാമിലി ലീഡ് ഫാസില്‍ വേങ്ങാട്ട്, മീഡിയ ലീഡ് സി. ടി. സഫറുല്ല,
മുനീബ് പഴുര്‍, കബീര്‍ നല്ലളം, അബ്ദുലത്തീഫ് ഓമശ്ശേരി, സുഹാസ് ചേപ്പാലി, റയീസ് കൊടുവള്ളി, ശാലിമ റാഫി, ഷെറിന്‍ റംഷി , ഫിജിന കബീര്‍ , മുംതാസ് ഷാജു, സജീറ ഹര്‍ഷാദ്, റസീന അല്‍ത്താഫ്, ലുലു സുഹാസ്, ഷഫ്‌ന ഫൈസല്‍, ആമിന ഷഹീന്‍, സല്‍മ ഫാസില്‍, മോളി മുജീബ്, ശബ്‌നം ശംസുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.