
റിയാദ്: കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ) സൗദിഅറേബ്യയുടെ തൊണ്ണൂറ്റിനാലാമത് ദേശിയ ദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം പങ്കിട്ടും സന്തോഷം പങ്കുവെച്ചു. ബത്ഹ ഡി-പാലസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍, സിനിയര്‍ അംഗവും വൈസ്പ്രസിടെന്റുമായ വി എസ് അബ്ദുല്‍സലാം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പേ ഉണ്ടെന്നും ആകാലത്ത് ഇന്ത്യയില്‍ നിന്ന് ഹജ് നിര്‍വഹിക്കാന്‍ എത്തുന്ന ആളുകള്‍ക്ക് ബ്രിട്ടിഷ് കോണ്‍സുലേറ്റില്‍ ഒരു ഇന്ത്യന്‍ ഉപ കോണ്‍സുലര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നത് ചരിത്രമാണ്. രാജ്യത്തിന്റ വളര്‍ച്ചയിലും പുരോഗതിയിലും ഇന്ത്യന്‍ കമ്മ്യൂണിറ്റി നല്‍കിയ സേവനം വളരെ വലുതാണ്. തൊണ്ണൂറ്റി നാലാം ദേശിയ ദിനം ആഘോഷിക്കുന്ന വേളയില്‍ ജിവിതം തരുന്ന നാട്ടിലെ പ്രവാസികള്‍ എന്ന നിലയില്‍ ഈ രാജ്യത്തിനും ഭരണാധികാരികള്‍ക്കും പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കൊടുങ്ങല്ലൂര്‍ കൂട്ടായമ ആശംസകള്‍ നേരുകയാണെന്ന് ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

ഭനാസര്‍ വലപ്പാട്, യഹിയ കൊടുങ്ങല്ലൂര്‍, വി എസ് അബ്ദുല്‍ സലാം, ഓ എം ഷഫീര്‍, മുസ്തഫ പുന്നിലത്ത്, ജലാല്‍ മതിലകം, മുഹമ്മദ് അമീര്‍, എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ ആഷിക് ആര്‍ കെ നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.