Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

റിയാദ് ടാക്കീസ് സൗദി ദേശീയ ദിനാഘോഷം

റിയാദ്: പ്രവാസി സമൂഹത്തിന് താങ്ങും തണലുമായ സൗദി ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചു 94-ാമത് ദേശീയദിനം റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് കിങ് അബ്ദുള്ള പാര്‍ക്കിന് സമീപം അരങ്ങേറിയ പരിപാടിയില്‍ റിയാദ് ടാക്കിസിന്റെ പ്രവര്‍ത്തകര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തില്‍ ദേശിയ ഗാനാലാപനം, കേക്ക് മുറിക്കല്‍, മധുരം വിതരണം, ഘോഷയാത്ര, വാഹനറാലി എന്നിവ അരങ്ങേറി.

രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും അടയാളപ്പെടുത്തുന്ന ആഘോഷ പരിപാടികളാണ് ദേശീയ ദിനത്തിന്‍ന്റെ ഭാഗമായി സൗദിയിലെമ്പാടും സംഘടിപ്പിച്ചിട്ടുള്ളത്. സ്വദേശികള്‍ക്കൊപ്പം വിവിധ രാജ്യക്കാരായ വിദേശികളും ആഘോഷ പരിപാടികളുടെ ഭാഗമായി. 1932ല്‍ മേഖലയിലെ വിവിധ നാട്ടുരാജ്യങ്ങളെ ചേര്‍ത്ത് ആധുനിക സൗദി അറേബ്യയായി ഏകീകരിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ദേശീയ ദിനം. 2005 മുതലാണ് സൗദി അറേബ്യ ദേശീയ ദിനം വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത്.

രക്ഷാധികാരി അലി ആലുവയുടെ ആമുഖത്തോടെ തുടങ്ങിയ ആഘോഷചടങ്ങില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ അദ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, സാമൂഹിക പ്രവര്‍ത്തകരായ അസ്‌ലം പാലത്ത്, സജിന്‍ നിഷാന്‍, അന്‍സാര്‍ ക്രിസ്റ്റല്‍, ഗഫൂര്‍ കൊയിലാണ്ടി, വിജയന്‍ നെയ്യാറ്റിന്‍കര, സനു മാവേലിക്കര, വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്ങല്‍, ജോയിന്റ് സെക്രട്ടറി ഫൈസല്‍ കൊച്ചു എന്നിവര്‍ സൗദി ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.

ലുബൈബ് ഇ കെ, ഷിജോയ് ചാക്കോ, അന്‍വര്‍ യൂനിസ്, സോണി ജോസഫ്, അന്‍സാര്‍ കൊടുവള്ളി, പ്രദീപ് കിച്ചു, എല്‍ദോ വയനാട്, റിജോഷ് കടലുണ്ടി, സിജോ മാവേലിക്കര, സാജിത്ത് നൂറനാട്, നാസര്‍ ആലുവ, ജോസ് കടമ്പനാട്, വരുണ്‍ പി വി, കബീര്‍ പട്ടാമ്പി, കെ ട്ടി കരീം, എടവണ്ണ സുനില്‍ ബാബു, രതീഷ് നാരായണന്‍, ഷഫീഖ് വലിയ, റജീസ് ചൊക്ലി, ഉമറലി അക്ബര്‍, ബാലഗോപാലന്‍, ഷാജി സാമുവല്‍, നൗഷാദ് പള്ളത്, ഷമീര്‍ കൊടുവള്ളി, നാസര്‍ വലിയകത്ത്, ഇബ്രാഹിം, സൈതാലി, പ്രമോദ്, റാഫി, കൃഷ്ണ അരവിന്ദ്, സുല്‍ഫി കൊച്ചു, ജംഷി കാലിക്കറ്റ്, സുദീപ്, ജില്‍ജില്‍, ബാബു കണ്ണോത്ത്, ഷമീര്‍ കൊടുവള്ളി, നൗഷാദ് പുനലൂര്‍ ആസിഫ്, അലന്‍ ജോര്‍ജ്, ശിഹാബ് നിലമ്പൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top