റിയാദ്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സമത്വവും തൊഴില്‍ നേടാനുള്ള തുല്യാവകാശവും ഉറപ്പാക്കുന്ന ശക്തമായ നിയമം ഇന്ത്യയില്‍ ആവശ്യമാണെന്ന് റിയാദ് ചാപ്റ്റര്‍ എംജിഎം ജനറല്‍ ബോഡി യോഗം.
പരാതിക്കാരിയുടെ സ്വകാര്യത പൂര്‍ണമായി മാനിക്കുന്ന രൂപത്തിലുള്ള നിയമങ്ങള്‍ക്ക് ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ തടയാന്‍ സാധിക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം. ഇതിന് ആവശ്യമായ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എംജിഎം അംഗത്വ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
നുസ്രത്ത് നൗഷാദ് (ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍), നൗഷില ഹബീബ് (പ്രസിഡന്റ്), ഫര്‍ഹാന ഷമീല്‍(ജന.സെക്രട്ടറി), കമറുന്നിസ സിറാജ് (ട്രഷറര്‍), നസീന നൗഫല്‍, നിബാന ശിഹാബ്, ഹിബ നൗഫല്‍ (വൈസ്. പ്രസിഡന്റ്), നബീല റിയാസ്, ഡോ. റഫ ഷാനിത്ത്, ഫാത്തിമ സുനീര്‍ (ജോ.സെക്രട്ടറി), ഷമ ലുബാന, മുബഷിറ, ഷാനിദ സലീം, മര്‍യം, നിദ സഹ്ല്‍, നഷാത്ത്, ജുംലത്ത്, മൈമൂന ബഷീര്‍, നിദ റാഷിദ് എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.