കണ്ണൂര്‍: കേളി കലാസാംസ്‌കാരിക വേദി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരം ‘പ്രതീക്ഷ’ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഈ മാസം ആദ്യം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചിരുന്നു.
വിവിധ ജില്ലകളില്‍ വിതരണം പൂര്‍ത്തിയാക്കി സമാപനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ വിതരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വഹിച്ചു. കണ്ണൂര്‍ എന്‍ജിഒ ആസ്ഥാനത്തെ ടി. കെ. ബാലന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശംസാ ഫലകവും ക്യാഷ് അവാര്‍ഡും പിപി. ദിവ്യ സമ്മാനിച്ചു. കണ്ണൂര്‍ ജില്ലയില്‍ 22 വിദ്യാര്‍ത്ഥികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഇതില്‍ 12 പ്ലസ് ടു വിജയിച്ചവരും 10 വിദ്യാര്‍ത്ഥികള്‍ പത്താംതരം വിജയിച്ചരുമാണ്.
കേളി മുന്‍ രക്ഷാധികാരി കമ്മറ്റി അംഗം സുധാകരന്‍ കല്യാശ്ശേരി ആമുഖ പ്രസംഗം നടത്തി. മുന്‍ രക്ഷാധികാരികമ്മറ്റി അംഗം സജീവന്‍ ചൊവ്വ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുകുമാരന്‍, പ്രവാസി സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പ്രഭാകരന്‍ മാസ്റ്റര്‍, കേളി മുന്‍ രക്ഷാധികാരി കമ്മറ്റി അംഗം കുഞ്ഞിരാമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
റിയാദിലെ സ്‌കൂളില്‍ നിന്നുള്ള 14 കുട്ടികളും കേരളത്തിലെ ഇടുക്കി, കാസര്‍ഗോട് ജില്ലയില്‍ നിന്നൊഴികെയു 12 ജില്ലകളില്‍ നിന്നായി 226 കുട്ടികളടക്കം 240 കുട്ടികളാണ് ഈ വര്‍ഷം പുരസ്‌കാരത്തിന് അര്‍ഹരായത്. സമാപന ചടങ്ങിന് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേളി കേന്ദ്ര കമ്മിറ്റി മുന്‍ അംഗം ശ്രീകാന്ത് ചെനോളി നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും മുന്‍കാല കേളി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.