റിയാദ്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ‘ആര്യാടനോര്‍മ്മയില്‍’ എന്ന പേരില്‍ ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന എന്ന പരിപാടി സെപ്തംബര്‍ 27ന് വൈകീട്ട് 7ന് ബത്ഹ ഡി-പാലസ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഭവ ബഹുലമായ ആര്യാടന്റെ കഥയും കാലവും പറയാനും ആനുകാലിക രാഷ്ട്രീയ വിഷയത്തില്‍ സംസാരിക്കാനും കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി മുഖ്യാതിയായി പങ്കെടുക്കും.
റിയാദിലെ ഒഐസിസി പ്രവര്‍ത്തകരും നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ആര്യാടന്‍. കൃത്യമായ ദിശാബോധം നല്‍കിയ രാഷ്ട്രീയ ഗുരു കൂടിയായിരുന്നു ആര്യാടനെന്നും അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഉപകാരപ്രദമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഒഐസിസി മലപ്പുറം ജില്ല ആലോചിക്കുന്നെണ്ടെന്നും ജില്ല പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പന്‍ പറഞ്ഞു. ‘ആര്യാടന്‍ നടന്ന വഴിയിലൂടെ’ എന്ന ഫോട്ടോ, ഡോക്യൂമെന്ററി പ്രദര്‍ശനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെപി നൗഷാദ് അലി, സിദ്ദിഖ് കല്ലുപറമ്പന്‍, അബ്ദുള്ള വല്ലാഞ്ചിറ, വഹീദ് വാഴക്കാട്, ജംഷദ് തുവ്വൂര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.