റിയാദ്: അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് പ്രൗഢ തുടക്കം. കിങ് സൗദ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ ആരംഭിച്ച മേള ഒക്ടോബര്‍ അഞ്ച് വരെ തുടരും. രാജ്യത്തും രാജ്യാന്തര തലത്തിലുമുളള സാസ്‌കാരിക പ്രവര്‍ത്തകര്‍, സാഹിത്യകാരന്‍മാര്‍, ചിന്തകര്‍ എന്നിവര്‍ പങ്കെടുക്കും. ‘റിയാദ് വായിക്കുന്നു’ എന്ന പ്രമേയത്തിലാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള. പൊതുജനങ്ങള്‍, കുട്ടികള്‍, രക്ഷിതാക്കള്‍, യുവജനങ്ങള്‍, പ്രസാധകര്‍ എന്നിവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പുസ്തകമേളയുടെ പ്രമേയം സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന അതോറിറ്റി വന്‍ പ്രചാരണം സംഘടിപ്പിച്ചിരുന്നു.
32ലധികം രാജ്യങ്ങളില്‍നിന്നുള്ള 2000ത്തിലധികം പ്രസാധകസ്ഥാപനങ്ങളും ഏജന്‍സികളും പുസ്തകമേളയില്‍ പങ്കെടുക്കുന്നുണ്ട്. 800 പവലിയനുകളാണ് ഒരുക്കിയിട്ടുളളത്.
സന്ദര്‍ശകര്‍ക്ക് സവിശേഷമായ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. സെമിനാറുകള്‍, ഡയലോഗ് സെഷനുകള്‍, പ്രഭാഷണങ്ങള്‍, കവിയരങ്ങ്, കലാ നാടക പ്രകടനങ്ങള്‍, വിവിധ മേഖലകളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശില്‍പശാലകള്‍ എന്നിങ്ങനെ എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ 200 ഇവന്റുകള്‍ പുസ്തകമേളയുടെ ഭാഗമായി അരങ്ങേറും. വെള്ളി ഒഴികെയുള്ള 10 ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 12 വരെയാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം. വെള്ളി ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 12 വരെ പ്രവേശനം അനുവദിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.