Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

എയര്‍ ഇന്ത്യാ ബാഗേജ് പരിധി 30 കിലോ അനുവദിക്കും

ദുബായ്: യുഎഇയില്‍ നിന്നു ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്‍വലിച്ചു. സൗജന്യ ബാഗേജ് പരിധി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനസ്ഥാപിച്ചു. മുപ്പത് കിലോ സൗജന്യ ബാഗേജ് അനുവദിച്ചുള്ള ഓഫര്‍ അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു.

ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും 30 കിലോ സൗജന്യ ബാഗേജ് ആണ് കാണിക്കുന്നത്. നേരത്തേ സൗജന്യ ബാഗേജ് 20 ആക്കി കുറച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ‘സ്റ്റഫ് ഓള്‍ യുവര്‍ സ്റ്റഫ്’ എന്ന പേരിലാണ് അറിയിപ്പ്. നിലവില്‍ ചെയ്യുന്ന ബുക്കിങ് സമയത്ത് ബാഗേജ് റൂള്‍ പരിശോധിച്ച് ഉറപ്പാക്കി ഈ സൗകര്യം ഉപയോഗിക്കാം എന്നാണ് അറിയിപ്പ്. ആപ്ലിക്കേഷനില്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും നിലവില്‍ 30 കിലോ സൗജന്യ ബാഗേജ് ആണ് കാണിക്കുന്നത്. നേരത്തേ സൗജന്യ ബാഗേജ് 20 ആക്കി കുറച്ചത് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top