Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

ചരക്കു ലോറികള്‍ക്ക് മാര്‍ഗ നിര്‍ദേശം

റിയാദ്: അയല്‍ രാജ്യങ്ങളില്‍ നിന്നുളള ചരക്കുലോറികള്‍ സൗദിയില്‍ പ്രവേശിക്കുന്നതിനും രാജ്യത്തിനകത്തു ഓടുന്നതിനും ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിബന്ധനകള്‍ പുറപ്പെടുവിച്ചു.

സൗദിയിലേയ്ക്ക് പ്രവേശിക്കുേമ്പാള്‍ ചരക്കുലോറികള്‍ bayan.logisti.sa പ്ലാറ്റ്‌ഫോം വഴി പെര്‍മിറ്റ് നേടണം. ലോഡുമായി ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം അവിടെ നിന്നു തിരിച്ചുപോകുന്ന റൂട്ടിലെ മറ്റ് സ്ഥലങ്ങളിലേക്ക് മാത്രമേ ചരക്ക് കയറ്റാവൂ. ആഭ്യന്തര ചരക്കു നീക്കം നടത്താന്‍ അനുമതിയില്ല. ഇത്തരം ചരക്ക് നീക്കത്തിന് കരാറുകളില്‍ ഏര്‍പ്പെടാന്‍ പാടില്ല. അംഗീകൃത ഭാര പരിധികള്‍ പാലിക്കണം.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ സൗദിയില്‍ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും മുമ്പായി അടച്ചിരിക്കണം. സൗദിയിലേക്ക് വരുന്ന ട്രക്കുകള്‍ രാജ്യത്തെ ഗതാഗത പ്രവര്‍ത്തനങ്ങള്‍, നിയന്ത്രണങ്ങള്‍, ആവശ്യകതകള്‍ എന്നിവ ട്രാന്‍സ്‌പോര്‍ട്ട് റഗുലേറ്ററി അതോറിറ്റി ചട്ടങ്ങള്‍ പാലിക്ക അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top