
തിരുവനന്തപുരം: വിദേശ യാത്ര ആവശ്യമുളള പ്രവാസികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നത് വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വിഷമം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ചകള്‍ക്കകം രണ്ടാമത്തെ ഡോസിന് അപ്പോയ്ന്റ്‌മെന്റ് നല്‍കിയിരുന്നത്. അത് 12 മുതല്‍ 16 ആഴ്ചയായി പുതുക്കി നിശ്ചയിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് വിദേശത്തേക്ക് പോകേണ്ടവര്‍ക്ക് രണ്ടാമത്തെ ഡോസ് നേരത്തെ ലഭ്യമാക്കുന്നതിന് സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
സൗദി അറേബ്യയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് 7 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ കേരളത്തിലുളള സൗദി പ്രവാസികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് ലഭിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
