Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സംഗീത രംഗത്ത് ശോഭിക്കാന്‍ തലവിധിയും ഭാഗ്യവും ആവശ്യം: വിദ്യാധരന്‍ മാസ്റ്റര്‍

‘പാടുവാനായ് വന്നു ഞാന്‍’ ജനുവരി 16ന്; ഗാനമേള വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കും

റിയാദ്: തലവിധിയും ഭാഗ്യവുമാണ് സംഗീത രംഗത്ത് ശോഭിക്കാന്‍ ആവശ്യമെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍. സംഗീതത്തെ പഴയതെന്നും പുതിയതെന്നും വേര്‍തിരിക്കാന്‍ കഴിയില്ല. എല്ലാ സംഗീതവും ഒന്നാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലുപതിറ്റാണ്ടായി സംഗീത രംഗത്തു സജീവമാണ്. അയ്യായിരത്തിലധികം ഗാനങ്ങള്‍ക്കു സംഗീതം നല്‍കി. അംഗീകാത്തിന് ആരുടെയും പുറകെ പോയിട്ടില്ല. കിട്ടാത്തതില്‍ നിരാശയുമില്ല. എന്നാല്‍ ഇപ്പോഴും സിനിമ ഉള്‍പ്പെടെയുളള മേഖലയില്‍ നിന്ന് അവസരം തേടിവരുന്നതിന്റെ തിരക്ക് കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കല, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് വിദ്യാധരന്‍ മാസ്റ്റര്‍ റിയാദിലെത്തിയത്. ജനവരി 16ന് എക്‌സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ ‘പാടുവാനായ് വന്നു ഞാന്‍’ എന്ന പേരിലാണ് പരിപാടി. വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കുന്ന ലൈവ് ഗാനമേളയാണ് മുഖ്യപരിപാടി. റിയാദിലെ ഗായകന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഷാനവാസ്, ഗോപന്‍, ജോഷി, മാത്യൂ, ബാബുരാജ്, ഇല്യാസ് മണ്ണാര്‍ക്കാട് എന്നിവരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top