
റിയാദ്: പുളിക്കല്‍ ഏരിയ റിയാദ് കൂട്ടായ്മ പാര്‍ക്ക് ലൈല്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. സായിനാഥ് നേതൃത്വം നല്‍കിയ ഏകാംഗ നാടകം ‘നെല്ലിക്ക’ പ്രമേയത്തിലും അവതരണത്തിലും ശ്രദ്ധ നേടി. കുടുംബിനികളുടെ പായസ മത്സരം, സി.എ.എ, എന്‍.ആര്‍.സി എന്നിവക്കെതിരെ പ്രതിജ്ഞ, പ്രതിഷേധം എന്നിവയും നടന്നു. കൂട്ടായ്മയുടെ 2020-21 വര്‍ഷത്തേക്കുളള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. സഹീര്‍ എം.ഡി (പ്രസിഡന്റ്), ലത്തീഫ് ഏ.കെ. (ജനറല്‍ സെക്രട്ടറി), മൊയ്തീന്‍കുട്ടി. കെ.വി (ട്രഷറര്‍) ഷാജി എം.ഡി, റഫീഖ് എം. ഡി (വൈസ് പസിഡന്റ്), അനസ് കാട്ടാളി, സുനില്‍കുമാര്‍ ആന്തിയൂര്‍കുന്ന് (സെക്രട്ടറി) മുബാറക്ക് ആന്തിയൂര്‍കുന്ന് (കോര്‍ഡിനേറ്റര്‍), മുഹമ്മദ് ഏ.കെ (മുഖ്യ രക്ഷാധികാരി) എന്നിവരാണ് ഭാരവാഹികള്‍.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.