Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

വഖഫ് ഭേദഗതി: ഇന്ത്യയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കും

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദില്‍ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും മലപ്പുറം ജില്ല വൈസ് പ്രസിഡന്റുമായ ഇബ്രാഹിം മുതൂരിന് തവനൂര്‍ മണ്ഡലം റിയാദ് കെഎംസിസി കമ്മിറ്റി സ്വീകരണം നല്‍കി. വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ഉണര്‍വ്-2025 എന്ന ശീര്‍ഷകത്തില്‍ ബത്ഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. അലിക്കുട്ടി കൂട്ടായി അദ്ധ്യക്ഷത വഹിച്ചു.

വഖഫ് വിഷയം പ്രത്യക്ഷത്തില്‍ ന്യൂനപക്ഷ വിഷയമായി ചര്‍ച്ച ചെയ്യുമെങ്കിലും ആത്യന്തികമായി ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്ന് ഇബ്രാഹിം മൂതൂര്‍ പറഞ്ഞു മുസ്ലിം വിഭാഗത്തേയാണ് ഇപ്പോള്‍ ബാധിക്കുന്നതങ്കില്‍ ഭാവിയില്‍ കൃസ്ത്യന്‍ സ്വത്തിലും ദളിത് ആദിവാസി വിഭാഗത്തേയും ദേവസ്വം സ്വത്തിലും ഫാഷിസ്റ്റുകളുടെ കണ്ണുണ്ടന്ന് മനസ്സിലാക്കണം. ജീവകാരുണ്യ പ്രവര്‍ത്തന ത്തോടപ്പം നമ്മുടെ രാജ്യത്ത് സാമൂഹ്യ നീതി നടപ്പിലാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം കൊടുക്കാനും കെ എം സി സി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ശുഹൈബ് പനങ്ങാങ്ങര ‘യു പി മുസ്തഫ, ബാവ താനൂര്‍, ജില്ലാ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീര്‍ തിരൂര്‍, മണ്ഡലം ചെയര്‍മാന്‍ മുഹമ്മദുണ്ണി കാലടി എന്നിവര്‍ പ്രസംഗിച്ചു സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. എല്‍കെ അജിത്ത് (ഒഐസിസി), സത്താര്‍ താമരത്ത് (കെഎംസിസി), ജാബിര്‍ അലി പത്തനാപുരം (ഐസിഎഫ്), ശാഫി മാസ്റ്റര്‍ തുവ്വൂര്‍ (എസ്‌ഐസി), ഷാനിബ് അല്‍ ഹികമി (ആര്‍ഐസി) എന്നിവര്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഈ കരിനിമയത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു.

ഗഫൂര്‍ കൂട്ടായി സ്മാരക പ്രഥമ ബിസിനസ് എക്‌സലന്‍സി പുരസ്‌കാരം ക്ലിക്ക് ഇന്റര്‍നാഷണല്‍ കമ്പനി സിഇഒ സയിദ് അലവിക്കുവേണ്ടി കെസി ലത്തീഫ് ഇബ്രാഹിം മുതുരില്‍ നിന്ന് ഏറ്റ് വാങ്ങി. അബ്ദുള്ള പെരിന്തല്ലൂരിന്റെ ഖിറാഅത്ത് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ചെറിയപറപ്പൂര്‍ സ്വാഗതവും ട്രഷറര്‍ സുധീര്‍ ചെമ്രവട്ടം നന്ദിയും പറഞ്ഞു. മണ്ഡലം നേതാക്കളായ മജിദ്, യൂസഫ് ഷറഫുദ്ദീന്‍, ഷബീബ്, അലിക്കുട്ടി ക്കുന്നത്ത്, നൗഫല്‍ മംഗലം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top