
റിയാദ്: സുരക്ഷയുടെ ഭാഗമായി സ്ഥാപിക്കുന്ന സിസിടിവി പകനത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പെടുക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമ വിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ, വ്യവസായ കേന്ദ്രങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സുരക്ഷയുടെ ഭാഗമായി സിസിടിവി സ്ഥാപിക്കണമെന്നാണ് ചട്ടം. വാണിജ്യ ലൈസന്‍സ് നേടുന്നതിന് ഇത് ആവശ്യവുമാണ്. എന്നാല്‍ ഇത്തരം ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ പാടില്ല. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും അനുമതിയില്ല. നിയമ ലംഘനം നടത്തുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സിസിടിവി ക്യാറകളുടെ നിര്‍മാണം, വില്‍പന എന്നിവക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടണം. ഈ മേഖലയില്‍ സേവനം ചെയ്യുന്നതിനും മെയിന്റനന്‍സ് കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടുന്നതിനും വാണിജ്യ ലൈസന്‍സിന് പുറമെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതിയും ആവശ്യമാണ്.
സിസിടിവി പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവും പിഴ ഉള്‍പ്പെടെയുളള ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
