Sauditimesonline

sathar
സത്താര്‍ കായംകുളം ചരമവാര്‍ഷികം നവം.14ന്

ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷ നവം. 11ന്

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 11ന് നടക്കും. സൗദി സമയം വൈകീട്ട്3.00 മുതല്‍ 9.00 വരെയും ഇന്ത്യന്‍ സമയം വൈകീട്ട് 5.30 മുതല്‍ 11.30 വരെയും പരീക്ഷയുടെ ലിങ്ക് ംംം.ഹലമൃിവേലൂൗൃമി.ീൃഴ ലഭിക്കും. പരീക്ഷക്ക് ലോഗിന്‍ ചെയ്താല്‍ 2 മണിക്കൂര്‍ സമയം ലഭിക്കും.

പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ പരീക്ഷ. രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷ നടക്കുന്ന നവംബര്‍ 11 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, സൗദി ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ ആന്റ് അവയര്‍നെസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയാണ് ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷ.

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണത്തില്‍ നിന്നുമുള്ള ‘ജുസ്അ് 26’ സൂറത്തുല്‍ ജാസിയ മുതല്‍ സൂറത്തുല്‍ ഖാഫ് വരെയാണ് പാഠ്യപദ്ധതി. ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡും ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ സംഗമത്തില്‍ സമ്മാനിക്കും.

ലോകത്തെവിടെയിരുന്നും പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷാര്‍ത്ഥികളെ സഹായിക്കാന്‍ ‘ഹെല്‍പ്പ് സെന്ററുകള്‍’ രൂപീകരിച്ചിട്ടുണ്ട്. +9665 5052 4242, +9195 6764 9624, +9665 3629 1683, +9665 562508011 എന്നീ നമ്പരുകളില്‍ വാട്ട്‌സ്ആപില്‍ ബന്ധപ്പെടാം,

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പാഠഭാഗത്തു നിന്നുള്ള പ്രത്യേകം തയ്യാറാക്കിയ ചോദ്യാവാലി ഉള്‍കൊള്ളുന്ന വര്‍ക് ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനല്‍ പരീക്ഷ. വിദ്യാര്‍ത്ഥികളുടെ വര്‍ക് ഷീറ്റ് ആവശ്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിലും, ഇംഗ്ലീഷിലും പരീക്ഷ എഴുതാം. പരീക്ഷാര്‍ത്ഥികള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാഫലത്തോടൊപ്പം വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും.

2000ല്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആരംഭിച്ച ഖുര്‍ആന്‍ പഠന പദ്ധതി 23 വര്‍ഷമായി തുടരുകയാണ്. മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠന പദ്ധതിയാണ്. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുല്‍ഫിക്കര്‍, അഡ്വ. അബ്ദുല്‍ജലീല്‍, മുഹമ്മദ്കുട്ടി കടന്നമണ്ണ, നൗഷാദ് അലി കോഴിക്കോട്, സാജിദ് കൊച്ചി, അബ്ദുല്‍ വഹാബ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top