Sauditimesonline

watches

പരിവര്‍ത്തന കാഹളം മുഴക്കി മിസ്‌ക് ഫോറത്തിന് പ്രൗഢ തുടക്കം

നൗഫല്‍ പാലക്കാടന്‍
റിയാദ്: പുതു തലമുറയുടെ പരിവര്‍ത്തനം ലക്ഷ്യമാക്കി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫൗണ്ടേഷന്‍ (മിസ്‌ക്) ദ്വിദിന സമ്മേളനത്തിന് പ്രൗഢ തുടക്കം. ‘തലമുറയുടെ പരിവര്‍ത്തനം’ എന്ന പ്രമേയത്തില്‍ റിയാദ് കിംഗ് അബ്ദുല്‍ അസീസ് കോണ്‍ഫറന്‍സ് സെന്ററിറിലാണ് അന്താരാഷ്ട്ര സമ്മേളനം.

2016ല്‍ മിസ്‌ക് ഫോറം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ചര്‍ച്ചാ വേദിയാണ് അരങ്ങേറുന്നത്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ചെറുകിട, വന്‍കിട സംരംഭകര്‍, സര്‍ഗ പ്രതിഭകള്‍, ഗവേഷകര്‍, ഐ ടി പ്രൊഫഷണലുകള്‍, പ്രാസംഗികര്‍ എന്നിവര്‍ പങ്കെടുക്കും.

വ്യാവസായിക രംഗം, സാങ്കേതിക വിദ്യ എന്നീ രംഗങ്ങളിലെ വളര്‍ച്ചയും വികാസവും ഉള്‍പ്പെടെ 120 സെഷനുകള്‍ നടക്കും. ആയിരക്കണക്കിന് യുവാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വ്യവസായികളുടെ അനുഭവം പങ്കുവെക്കാനും പുതിയ സാധ്യതകള്‍ പരസ്പരം ചര്‍ച്ച ചെയ്യനും അവസരം ഉണ്ട്. തടസ്സസങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നതിനുള്ള നൂതന വഴികളെ കുറിച്ചറിയാനും പരിഹാരം കണ്ടെത്താനും വിദഗ്‌ദോപദേശകര്‍ പങ്കെടുക്കു പ്രതേക സെമിനാറും നടക്കും.

ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പോഡ്കാസ്റ്റര്‍ ജയ് ഷെട്ടി, മോഡലും ആക്ടിവിസ്റ്റുമായ ഹലീമ ഏദന്‍, സ്റ്റാന്‍ഡ് അപ്പ് ഹാസ്യനടനും നിര്‍മ്മാതാവുമായ മോ അമെര്‍, പ്രൊഫഷണല്‍ ടെന്നീസ് താരം ഓന്‍സ്ജബീര്‍, കുവൈത്ത് ആസ്ഥാനമായുള്ള ഫ്‌ലവര്‍ ആന്‍ഡ് ഗിഫ്റ്റ് ഡെലിവറി സര്‍വീസ് ഫ്‌ളോവാര്‍ഡിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ അബ്ദുള്‍ അസീസ് അല്‍ ലൗഘാനി, ബഹിരാകാശ ഗവേഷണത്തിലേക്കുള്ള പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന ഡീപ് സ്‌പേസ് ഇനിഷ്യേറ്റീവിന്റെ സ്ഥാപകയും ബഹിരാകാശത്തെത്തിയ ആദ്യ അറബ് വനിതയുയുമായ സാറ സബ്രി തുടങ്ങി നിരവധി പേര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ 10.30ന് സൗദി ഗായിക തംതാമിന്റെ തത്സമയ പ്രകടനത്തോടെയാണ് ഫോറം ആരംഭിച്ചത്. അവതാരക സാറാ മുറാദും മിസ്‌ക് ഫൗണ്ടേഷന്‍ സി.ഇ.ഒയുമായ ബദര്‍ അല്‍ ബദറും ആതിഥേയത്വം വഹിക്കുന്ന ‘തലമുറയുടെ പരിവര്‍ത്തനം’ ഔദ്യോഗിക ഉദ്ഘാടന പരിപാടി ആരംഭിച്ചു.

2011ല്‍ ആരംഭിച്ച മിസ്‌ക് ഫൗണ്ടേഷന്‍ 2016 മുതലാണ് അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം. ലോകമെമ്പാടുമുള്ള വ്യവസായ മേഖലകളെ പഠിക്കുക, അവബോധം വളര്‍ത്തുക, യുവതലമുറക്ക് ബിസിനസ്സ്, സാഹിത്യം, സംസ്‌കാരം, ശാസ്ത്ര സാങ്കേതിക മേഖല എന്നിവയിലൂടെ സാമൂഹിക വികസനത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് മിസ്‌ക് ഫോറം ലക്ഷ്യം വെക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top